തിരുവനന്തപുരം : മാധ്യമപ്രവർത്തക നിഷ പുരുഷോത്തമന് നേരെയുള്ള സൈബർ പോരാളികളുടെ തെറിവിളി ഇതിനോടകം വിവാദമായിരുന്നു. അതേസമയം ഈ കഥയൊന്നും അറിയാതെ പേരിലെ സാമ്യം കൊണ്ട് സൈബർ തെറിവിളിയിൽ പൊറുതി മുട്ടിയിരിക്കുകയാണ് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ നിഷ പുരുഷോത്തമൻ. നിരവധി പേരാണ് നിഷയുടെ ഫെയ്സ്ബുക്കിൽ മോശം കമന്റുകൾ നടത്തിയത്.
ഒടുവിൽ സൈബർ ആക്രമണത്തിനെതിരെ നിഷ പുരുഷോത്തമൻ ഫെയ്സ്ബുക്ക് ലൈവിലൂടെ രംഗത്തുവന്നു. ആളുമാറിയാണ് തനിക്കെതിരെ അസഭ്യവർഷം നടത്തുന്നത്. എനിക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ ആണെന്നാണ്. എന്നാൽ, താൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ അല്ലെന്നും താനൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണെന്നും ദയവായി മനസ്സിലാക്കണമെന്നും നിഷ പറഞ്ഞു.
മറ്റൊന്ന് ഏതു വിഷയത്തിലായാലും പ്രതികരിക്കുമ്പോൾ, പറയുന്നത് തങ്ങൾ ഉദ്ദേശിക്കുന്ന ആൾക്ക് തന്നെയാണോ ഇതെന്ന് ഉറപ്പു വരുത്തി മാത്രമാകണം പറയേണ്ടത്. ഒരാളെ വിമർശിക്കുമ്പോൾ അത് അയാളാണെന്ന് ഉറപ്പുവരുത്തേണ്ടത് സാമാന്യമര്യാദയാണ്. നിങ്ങൾക്ക് രാഷ്ട്രീയ അജണ്ട ഉണ്ടായിരിക്കും. എനിക്ക് തോന്നുന്നില്ല, ഒരു രാഷ്ട്രീയപാർട്ടിയും ഇമ്മാതിരി പരിപാടിക്ക് സപ്പോർട്ട് ചെയ്യുമെന്ന്. എന്തു തന്നെയായാലും ഇത് തീർച്ചയായും അധികം തന്നെയാണെന്ന് പറയാതിരിക്കാൻ പറ്റത്തില്ല സുഹൃത്തെ. ആർക്കെതിരെയും ഇത്രയും മോശം ഭാഷ ഉപയോഗിക്കരുതെന്നും നിഷ തന്നെ ഫെയ്സ്ബുക്കിലെ വീഡിയോയിൽ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates