തിരുവനന്തപുരം: കെഎസ്ആർടിസിയുടെ മൊബൈൽ ആപ് ‘എന്റെ കെഎസ്ആർടിസി’ (Ente KSRTC) നാളെ പുറത്തിറക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് ഉദ്ഘാടനം ചെയ്യും. ടിക്കറ്റ് ബുക്ക് ചെയ്യാനും കെഎസ്ആർടിസി ബസ് ഏതു വഴി എപ്പോൾ എത്തുമെന്നും നിലവിൽ എവിടെയെത്തിയെന്നും അറിയാനും ആപ്പ് ഉപയോഗുക്കാം.
ജനതാ സർവീസ് എന്ന് പേരിട്ടിരിക്കുന്ന കെഎസ്ആർടിസിയുടെ പുതിയ അൺ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി ബസുകളുടെയും കെഎസ്ആർടിസിയുടെ പുതിയ പാഴ്സൽ സർവീസായ കെഎസ്ആർടിസി ലോജിസ്‌റ്റിക്‌സിന്റെയും ലോഗോ പ്രകാശനവും ഉദ്ഘാടന ചടങ്ങിൽ നടക്കും. ആൻഡ്രോയ്ഡ്/ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ എന്റെ കെഎസ്ആർടിസി ആപ് ലഭ്യമാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
5500 ബസുകളിൽ ഇതിനായി ജിപിഎസ് സ്ഥാപിച്ചാണ് ആപ്പിന്റെ പ്രവർത്തനം. ബസിൽ യാത്ര ചെയ്യുന്നവർക്ക് ആപ് പ്രയോജനപ്പെടും. അടുത്ത സ്റ്റോപ്പ് ഏതാണെന്ന് എഴുതിക്കാണിക്കും. ഒപ്പം വാർത്തയും പാട്ടും കേൾക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates