എപി അബ്ദുല്ലക്കുട്ടി മോദിയെ കണ്ടു, അമിത് ഷായുമായും കൂടിക്കാഴ്ച; ബിജെപി പ്രവേശം ഉടന്‍?

ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു
എപി അബ്ദുല്ലക്കുട്ടി മോദിയെ കണ്ടു, അമിത് ഷായുമായും കൂടിക്കാഴ്ച; ബിജെപി പ്രവേശം ഉടന്‍?
Updated on
1 min read

ന്യൂഡല്‍ഹി: മോദി സ്തുതിയുടെ പേരില്‍ കോണ്‍ഗ്രസില്‍നിന്നു പുറത്തായ എപി അബ്ദുല്ലക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി മാധ്യമങ്ങളോടു പ്രതികരിച്ചു. 

ഇന്നു രാവിലെയാണ് അബ്ദുല്ലക്കുട്ടി പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ച് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയ്ക്കിടെ മോദി ആവശ്യപ്പെട്ടതായി അബ്ദുല്ലക്കുട്ടി പറഞ്ഞു. യോഗാ ദിനത്തില്‍ പങ്കെടുത്തതിന്റെ വിവരങ്ങള്‍ അദ്ദേഹം ആരാഞ്ഞതായും അബ്ദുല്ലക്കുട്ടി അറിയിച്ചു. 

ബിജെപി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായെ കാണുന്നതിനും അബ്ദുല്ലക്കുട്ടി സമയം ആരാഞ്ഞിട്ടുണ്ട്. 

മോദിയുടെ വികസന പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയതിന്റെ പേരിലാണ് അബ്ദുല്ലക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയത്. നേരത്തെ സിപിഎമ്മും ഇതേ കാരണത്താല്‍ അബ്ദുല്ലക്കുട്ടിയെ പുറത്താക്കുകയായിരുന്നു. 

അബ്ദുല്ലക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച. അതേസമയം സംസ്ഥാനത്തുനിന്നുള്ള ബിജെപി നേതാക്കള്‍ ആരുമില്ലാതെ അബ്ദുല്ലക്കുട്ടി മോദിയെ കണ്ടത് പാര്‍ട്ടിയില്‍ പുതിയ ചര്‍ച്ചയ്ക്കു വഴിവച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com