എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതന്‍ അതീവ ഗുരുതരാവസ്ഥയില്‍

എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കോവിഡ് ബാധിതന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.
എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് ബാധിതന്‍ അതീവ ഗുരുതരാവസ്ഥയില്‍
Updated on: 
1 min read


കൊച്ചി: എറണാകുളം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കോവിഡ് ബാധിതന്റെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. എറണാകുളം തോപ്പുംപടി സ്വദേശിയായ 66കാരനാണ് ഗുരുതരാവസ്ഥയിലുള്ളത്. ജൂണ്‍ 28നാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘനാളായി പ്രമേഹത്തിനു ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം കോവിഡ് ബാധിതനാണെന്നും ശ്വാസകോശത്തില്‍ കോവിഡ് ന്യൂമോണിയ സാരമായി ബാധിച്ചിട്ടുള്ളതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഐസിയുവില്‍ ശ്വസനസഹായിയുടെ സഹായത്തോടെ ചികിത്സയിലാണ്. എന്നാല്‍ കോവിഡ്  ന്യൂമോണിയ വ്യാപിക്കുകയും വൃക്കകളുടെ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തിട്ടുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER