എലിയെയും കൊണ്ട് പാമ്പ് റൈറ്ററുടെ മേശയിലേക്ക് ; വളഞ്ഞ പൊലീസുകാരെ വെട്ടിച്ച് സിഐയുടെ ഫയലിലൊളിച്ചു ; ഏറെ വട്ടം ചുറ്റിച്ച ശേഷം 'അറസ്റ്റില്‍'

സ്‌റ്റേഷന്റെ ജീര്‍ണിച്ച മേല്‍ക്കൂരയില്‍ എലിയെ പിടികൂടാനെത്തിയതാണ് പാമ്പ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്ലം : ഇരയെ പിടികൂടാനെത്തിയ പാമ്പ് പൊലീസുകാരെ മണിക്കൂറുകളോളം വട്ടംചുറ്റിച്ചു. എഴുകോണ്‍ പൊലീസ് സ്‌റ്റേഷനിലാണ് സംഭവം. കാലപ്പഴക്കം ചെന്ന ഓടിട്ട വാടകക്കെട്ടിടത്തിലാണ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. സ്‌റ്റേഷന്റെ ജീര്‍ണിച്ച മേല്‍ക്കൂരയില്‍ എലിയെ പിടികൂടാനെത്തിയതാണ് പാമ്പ്.  

മേല്‍ക്കൂരയിലെ തട്ടില്‍ നിന്നും എലിയെ വായിലാക്കിയ പാമ്പ് റൈറ്ററുടെ മേശയുടെ മുകളിലേക്ക് വീഴുകയായിരുന്നു. പൊലീസ് സംഘം വളഞ്ഞതോടെ എലിയെ ഉപേക്ഷിച്ച് രക്ഷപ്പെടാനായി പാമ്പിന്റെ ശ്രമം. പാമ്പ് നേരെ ഇഴഞ്ഞെത്തിയത് സിഐയുടെ മുറിയിലേക്ക്. സിഐയുടെ ഇരിപ്പിടത്തിന്റെ പിന്നിലെ റേക്കിലേക്ക് കയറി ഫയലുകളില്‍ ഇരിപ്പുറപ്പിച്ചു. 

ഇതോടെ പൊലീസ് മുറ നടപ്പാകില്ലെന്ന് മനസ്സിലാക്കി, പാമ്പുപിടുത്തക്കാരനെ വിളിച്ചുവരുത്തി. തുടര്‍ന്ന് പാമ്പുപിടുത്തക്കാരന്‍ ചന്തുവാണ് പൊലീസുകാരെ വട്ടംചുറ്റിച്ച അപ്രതീക്ഷിത അതിഥിയെ പൊക്കിയത്. നാലര മീറ്ററോളം നീളം ഉള്ള പാമ്പാണ് പിടിയിലായത്. ഉഗ്രവിഷമുള്ള ഇനമല്ല പിടിയിലായതെന്ന് ചന്തു പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com