എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാകുമോ? കാനം രാജേന്ദ്രന്‍ 

മൂന്നാര്‍ വിഷയത്തില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ - എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാകുമോ
എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാകുമോ? കാനം രാജേന്ദ്രന്‍ 
Updated on: 
1 min read

തിരുവനന്തപുരം: മൂന്നാര്‍ വിഷയത്തില്‍ തര്‍ക്കങ്ങള്‍  അവസാനിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമുണ്ടെന്നും കാനം പറഞ്ഞു. എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാകുമോ, എല്‍ഡിഎഫ് യോഗതീരുമാനങ്ങള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കുമെന്നുമായിരുന്നു യോഗത്തിനുശേഷം കാനം പറഞ്ഞു. മൂന്നാര്‍ വിഷയത്തില്‍ മുന്നണിക്കകത്ത് അഭിപ്രായഭിന്നതകള്‍ ഉണ്ട്. അത് മുന്നണിയില്‍ തന്നെ പരിഹരിക്കും. അനധികൃത കയ്യേറ്റങ്ങള്‍ നടത്തി ഒരു കുരിശും സ്ഥാപിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും കാനം പറഞ്ഞു.

ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ കുരിശ് നീക്കിയ റവന്യൂവകുപ്പ് നടപടിയെ എതിര്‍ത്ത്  മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മൂന്നാര്‍ വിഷയത്തില്‍ സര്‍വകക്ഷി യോഗത്തിന് ശേഷം മതി അന്തിമതീരുമാനമെന്നാതായിരുന്നു എല്‍ഡിഎഫ് കൈക്കൊണ്ടത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER