കൊല്ലം: ഫെയസ്ബുക്കില്‍ ലൈവില്‍ മകന്റെ കല്യാണം വിളിച്ച് എന്‍കെ പ്രേമചന്ദ്രന്‍ എംപി. മകന്‍ കാര്‍ത്തികിന്റെ വിവാഹമാണ് ഫെയ്‌സ് ബുക്ക് ലൈവിലൂടെ എംപി കുടുംബസമേതം ക്ഷണിച്ചത്. ഡോ. കാവ്യയാണ് വധു. ജനുവരി 15ന് കൊല്ലത്തെ ലാലാസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹം.
വിവാഹത്തിന് എല്ലാവരുടെയും സാന്നിധ്യം ആഗ്രഹിച്ചാണ് പൊതുക്ഷണം ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആക്കിയതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. കത്തുമുഖേനെയും ഫോണ്‍ മുഖേനെയും സംഘടനാ സംവിധാനം ഉപയോഗിച്ചും എല്ലാതരത്തിലും ക്ഷണിക്കാന്‍ കഠിനമായി ശ്രമിച്ചിട്ടും പൂര്‍ണതയിലെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ക്ഷണം. ഇത് ഔപചാരിക ക്ഷണമായി സ്വീകരിച്ച് വിവാഹത്തിന് എല്ലാവരും എത്തണമെന്ന് പ്രേമചന്ദ്രന്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു.
അസൗകര്യങ്ങളും പരിമിതികളും ഏറെ ഉണ്ടെങ്കിലും ഈ ചടങ്ങിനെ ധന്യമാക്കാന്‍ നിങ്ങളുടെ സഹായവും സഹകരണവും അനുഗ്രഹവും ആശീര്‍വാദവും ഉണ്ടാകണം. ഇത് കുടുംബത്തിന്റെ ക്ഷണമായി എല്ലാവരും കരുതണം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം സഹായിച്ചത് നിങ്ങളാണ്. നിങ്ങളെ വിസ്മരിക്കുന്നത് നീതിനിഷേധമാണെന്നറിയാം. അത് സദയം പൊറുക്കണമെന്നും പ്രേമചന്ദ്രന്‍ പറയുന്നു.
ചങ്ങാനാശ്ശേരി സ്വദേശിയായ ജ്യോതീന്ദ്രബാബുവിന്റെയും ഡോ. ജയലക്ഷ്മി ബാബുവിന്റെയും മകളാണ് കാവ്യ. ബുധനാഴ്ച രാവിലെ 10:30നും 11: 30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് താലികെട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates