എസ്ഐയെ ‘മൃഗ’മെന്ന് വിളിച്ച് വനിതാ ഡിസിപി; വിശദീകരണം തേടി കമ്മിഷണർ 

പതിവായി നടത്തുന്ന ‘സാട്ട’ വയർലെസ് കോൺഫറൻസിനിടെയാണ് സംഭവം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കോഴിക്കോട്:  പൊലീസ് കൺട്രോൾ റൂമിലെ സബ് ഇൻസ്പെക്ടറെ  ‘മൃഗ’മെന്നു വിളിച്ചതിനു യുവ ഐപിഎസ് ഉദ്യോഗസ്ഥയോടു വിശദീകരണം തേടി. വയർലെസ് കോൺഫറൻസിനിടെയാണ് സംഭവം. പൊലീസ് അസോസിയേഷന്റെ പരാതിയിലാണു കമ്മിഷണർ എ വി ജോർജ്ജിന്റെ നടപടി

പതിവായി നടത്തുന്ന ‘സാട്ട’ കോൺഫറൻസിൽ ‘ഒരു കാര്യം പറഞ്ഞാൽ  ഉടൻ അനുസരിക്കണം, അതിനു കഴിയില്ലെങ്കിൽ പുറത്തു പോകണം.  പറഞ്ഞാൽ മനസ്സിലാകില്ലേ, നിങ്ങൾ മൃഗങ്ങളാണോ?’ എന്ന് ഡപ്യുട്ടി കമ്മിഷണർ ഹേമലത ഇംഗ്ലിഷിലും മലയാളത്തിലുമായി അധിക്ഷേപിച്ചതായാണു പരാതി. വിഷുവിന്റെ തലേന്നാണു സംഭവം.

ഫ്ലയിങ് സ്ക്വാഡിന്റെ വാഹനങ്ങളിലെല്ലാം എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥർ വേണമെന്ന നിർദേശം നടപ്പാക്കാത്തതിനാലാണ് ഡിസിപി ക്ഷുഭിതയായത്. ആൾക്ഷാമം മൂലമാണു നിർദേശം പാലിക്കാനാവാത്തതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. 

9 ഫ്ലയിങ് സ്ക്വാഡുകൾ ഓടിയിരുന്ന സ്ഥലത്ത് ഇപ്പോൾ 20 വണ്ടികളാണ് ഓടിക്കൊണ്ടിരിക്കുന്നത്. ഓരോ വാഹനത്തിലും ഒരു എഎസ്ഐയും ഹെഡ്കോൺസ്റ്റബിളും ഉണ്ടെന്ന് പൊലീസുകാർ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com