ഏത് പ്രചാരകന്‍, എന്ത് പ്രചാരകന്‍ എന്ന് അന്നും ഇവര്‍ ചോദിച്ചിരുന്നു;  സുധീഷ് മിന്നി പറയുന്നു

ഏത് പ്രചാരകന്‍, എന്ത് പ്രചാരകന്‍ എന്ന് അന്നും ഇവര്‍ ചോദിച്ചിരുന്നു;  സുധീഷ് മിന്നി പറയുന്നു

നിങ്ങളുടെ വെട്ടേറ്റ് വീഴുന്നത് വരെ ഞാന്‍ തുടരും അനവധി സുബഹുമാരുടെ മോചനത്തിനായ് ഞാന്‍ ശബ്ദിച്ചു കൊണ്ടേയിരിക്കും
Published on

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍എസഎസ് നേതാക്കള്‍ സിപിഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍  എന്ത് പ്രചാരക് എത് പ്രചാരക് എന്നീ ചോദ്യങ്ങളഴുമായി സംഘ്പരിവാര്‍ രംഗത്തുവരുന്നത് പതിവെന്ന് നേരത്തെ ആര്‍എസ്എസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ് മിന്നി. ആര്‍എസ്എസ് പ്രചാരക് സുബഹ്‌
സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ സമാനമായി ചോദ്യങ്ങള്‍ ഉയര്‍ന്നതിന് മറുപടിയായാണ് സുധീഷ് മിന്നിയുെട കുറിപ്പ്.  

സംഘികള്‍ ഇനി എന്ത് പ്രചാരക് എത് പ്രചാരക് തുടങ്ങി ഉങ്ങനെ നൂറായിരം ചോദ്യങ്ങള്‍ ചോദ്യങ്ങള്‍ ആവര്‍ത്തിക്കുമെന്ന് സുധീഷ് മിന്നി. സംഘ് പരിവാര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് നേരിന്റെ പക്ഷത്തേക്ക് വന്നപ്പോള്‍ തനിക്ക് നേരെ ഇങ്ങനെ നൂറായിരം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നതായും മിന്നി പറയുന്നു. അത് കൊണ്ട് ആര്‍എസ്എസ് നേതൃത്വം, പ്രാദേശിക നേതാക്കള്‍ അവരുടെ സ്ഥാനങ്ങള്‍ അടങ്ങിയ ലിസ്റ്റ് പ്രസിദ്ധികരിക്കണമെന്നും സുധീഷ് മിന്നി ആവശ്യപ്പെട്ടു

ഈ മാസം 20 തിയ്യതി പിണറായിയില്‍ ചിറക്കുനിയില്‍  പി ജയരാജനും പിണറായ് എറിയ സെക്രട്ടറി ശശി, മറ്റ് നിരവധി നേതാക്കളും ചേര്‍ന്ന് സുബഹിനേ സ്വീകരിക്കും, കല്യാണം കഴിഞ്ഞപ്പോള്‍ ഞാന്‍ നിശബ്ദനായ് എന്നാണ് Rss പ്രചരിപ്പിക്കുന്നത്... അതെന്തായാലും ഇല്ല
നിങ്ങളുടെ വെട്ടേറ്റ് വീഴുന്നത് വരെ ഞാന്‍ തുടരും അനവധി സുബഹുമാരുടെ മോചനത്തിനായ് ഞാന്‍ ശബ്ദിച്ചു കൊണ്ടേയിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com