ഏപ്രില്‍ 20ന് ശേഷം വാഹനങ്ങള്‍ നിരത്തിലിറക്കാം; ക്രമീകരണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് ഏപ്രില്‍ 20 മുതല്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇടവിട്ട ദിവസങ്ങളില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റ, ഇരട്ടയക്ക നമ്പര്‍ വാഹനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഓടാന്‍ അനുവദിക്കുന്ന രീതിയിലാണ് ഇളവുകള്‍ ഉണ്ടാവുക. സ്ത്രീകള്‍ ഓടിക്കുന്ന വാനങ്ങള്‍ക്ക് ഈ വ്യവസ്ഥയില്‍ ഇളവുകള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പലയിടത്തായി നിര്‍ത്തിയിട്ട വാഹനങ്ങള്‍ അടക്കം കേടാവാതിരിക്കാന്‍ ഇടയ്ക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ആഴ്ചയില്‍ ഒരു ദിവസം അനുമതി നല്‍കും. യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കും െ്രെപവറ്റ് ബസുകള്‍, വാഹനവില്‍പനക്കാരുടെ വാഹനങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഈ അവസരം ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏപ്രില്‍ 20ന് ശേഷവും കര്‍ശന നിയന്ത്രണം തുടരുന്ന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകള്‍ക്ക് ഈ ഇളവുകള്‍ ബാധകമാകില്ലെന്നും മുഖ്യമന്ത്ര പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
