ഐഎസ് തീവ്രവാദികള്‍ക്ക് സിപിഎം കുടപിടിക്കുന്നു:കുമ്മനം

സി. പി. എമ്മും പൊലീസും ഐസ് തീവ്രവാദികള്‍ക്ക് കുടപിടിക്കുകയാണെന്ന് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
ഐഎസ് തീവ്രവാദികള്‍ക്ക് സിപിഎം കുടപിടിക്കുന്നു:കുമ്മനം
Updated on: 
1 min read

കൊച്ചി: ​സി. പി. എമ്മും പൊലീസും ഐഎസ് തീവ്രവാദികള്‍ക്ക് കുടപിടിക്കുകയാണെന്ന് ബി. ജെ. പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ .ഇ തിന്റെ ഫലമായിട്ടാണ് കണ്ണൂര്‍ ജില്ലയില്‍ എബിവിപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതെന്നും കുമ്മനം ആരോപിച്ചു.  എറണാകുളം ടൗണ്‍ഹാളില്‍ മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു കുമ്മനം.


കണ്ണൂര്‍ ജില്ലയില്‍ ഐഎസ് തീവ്രവാദ പ്രവര്‍ത്തനം ശക്തമാണെന്ന് പൊലീസിന് അറിയാം. എന്നാല്‍ ഇത് തടയാന്‍ പൊലീസ് ശ്രമിക്കുന്നില്ല. തീവ്രവാദികള്‍ക്ക് ഒളിത്താവളം ഒരുക്കുന്നത് സി. പി. എം ആണ്. പണ്ട് പകല്‍ സി.പി.എമ്മും രാത്രി എസ്.ഡി.പി.ഐയും ആണെങ്കില്‍ ഇപ്പോള്‍ പകല്‍ എസ്.ഡി.പി.ഐയും രാത്രിയില്‍ സി.പി.എം സഹായത്തോടെയുള്ള പ്രവര്‍ത്തനവുമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.  എസ്ഡിപിഐ സംഘടനയെ നിരോധിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

എസ്ഡിപിഐയെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കും. കണ്ണൂര്‍ ജില്ലയില്‍ അടിക്കടി ഉണ്ടാവുന്ന കൊലപാതകങ്ങള്‍ നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. ഗവര്‍ണര്‍ക്ക് വീണ്ടും നിവേദനം നല്‍കും. സമാധാന ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. ശ്യാമപ്രസാദിനെ കൊന്നവരെ മാത്രം അറസ്റ്റ് ചെയ്താല്‍ പോര, കൊല്ലിച്ചവരെയും അറസ്റ്റ് ചെയ്യണം. ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com