ഒമ്പതു വയസ്സുകാരന്റെ മൃതദേഹം കൂടി കിട്ടി ; പെട്ടിമുടി ദുരന്തത്തില്‍ മരണം 62 ആയി

ഇനി അപകടത്തില്‍ കാണാതായ എട്ടുപേരെ കൂടി കണ്ടെത്തേണ്ടതുണ്ട്
ഒമ്പതു വയസ്സുകാരന്റെ മൃതദേഹം കൂടി കിട്ടി ; പെട്ടിമുടി ദുരന്തത്തില്‍ മരണം 62 ആയി
Updated on
1 min read

മൂന്നാര്‍ : മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ  മൃതദേഹം കൂടി കണ്ടെടുത്തു. ഒമ്പതു വയസ്സുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 62 ആയി. 

ഇനി അപകടത്തില്‍ കാണാതായ എട്ടുപേരെ കൂടി കണ്ടെത്തേണ്ടതുണ്ട്. ദുരന്തമേഖലയില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഓഗസ്റ്റ് ഏഴിനാണ് പെട്ടിമുടി സെറ്റില്‍മെന്റില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com