ഒരാള്‍ക്ക് മാത്രമല്ല ഉത്തരവാദിത്തം; കൊച്ചി മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി

വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനമേറ്റു വാങ്ങിയ കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയിനിനെ മാറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഒരാള്‍ക്ക് മാത്രമല്ല ഉത്തരവാദിത്തം; കൊച്ചി മേയറെ മാറ്റില്ലെന്ന് മുല്ലപ്പള്ളി
Updated on
1 min read

കൊച്ചി: വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിമര്‍ശനമേറ്റു വാങ്ങിയ കൊച്ചി നഗരസഭ മേയര്‍ സൗമിനി ജെയിനിനെ മാറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ ഒരാള്‍ക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.

വിജയമായാലും പരാജയമായാലും കൂട്ട ഉത്തരവാദിത്തമാണ്. ഒളിയമ്പുകള്‍ എയ്യുന്നവര്‍ അവര്‍ക്ക് മേല്‍തന്നെ പതിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴയില്‍ കൊച്ചി നഗരം മുങ്ങിയിരുനനു. നിഷ്‌ക്രിയമായ കൊച്ചി നഗരസഭ പിരിച്ചുവിടണം എന്നായിരുന്നു കോടതി വിമര്‍ശനം.

വെള്ളക്കെട്ട് പരിഹരിക്കാനാവാതെ പോയത് നഗരസഭയുടെ കഴിവുകേടാണ്. സിംഗപ്പോര്‍ ആക്കിയില്ലെങ്കിലും നഗരത്തില്‍ ജീവിക്കാന്‍ സാഹചര്യമൊരുക്കണമെന്നും കോടതി വിമര്‍ശിച്ചു. ഇതിന് പിന്നാലെ ഹൈബി ഈഡന്‍ എംപി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളടക്കം മേയര്‍ക്ക് എതിരെ രംഗത്ത് വന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com