ഓഖി ദുരന്തം നേരിടുന്നതിലെ സര്‍ക്കാര്‍ വീഴ്ച; ഹൈക്കോടതിയെ സമീപിക്കാന്‍ ലത്തീന്‍ അതിരൂപതയോട് സുപ്രീംകോടതി 

ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചകളും ഫണ്ട് ദുര്‍വിനിയോഗവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി.
ഓഖി ദുരന്തം നേരിടുന്നതിലെ സര്‍ക്കാര്‍ വീഴ്ച; ഹൈക്കോടതിയെ സമീപിക്കാന്‍ ലത്തീന്‍ അതിരൂപതയോട് സുപ്രീംകോടതി 
Updated on: 
1 min read

ന്യൂഡല്‍ഹി: ഓഖി ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചകളും ഫണ്ട് ദുര്‍വിനിയോഗവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ലത്തീന്‍ വൈദികനാണ് സുപ്രീംകോടതി നിര്‍ദേശം. 

ഓഖി ദുരന്തം നേരിടുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലത്തീന്‍ അതിരൂപതയ്ക്ക് വേണ്ടിയാണ് വൈദികന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മുന്നറിയിപ്പ് നല്‍കുന്നതിലും രക്ഷാപ്രവര്‍ത്തനങ്ങളിലും വീഴ്ചയുണ്ടായി. പുനരധിവാസ ഫണ്ട് വകമാറ്റി,ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണം നല്‍കാന്‍ നീക്കം നടന്നു , തുടങ്ങിയ ആരോപണങ്ങളാണ് ലത്തീന്‍ അതിരൂപത ഹര്‍ജിയില്‍ ഉന്നയിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER