ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടപോയ കേസ്: ഒരാള്‍ കൂടി പിടിയില്‍

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടായിരുന്ന പ്യാരി എന്നയാളാണ് പിടിയിലായത്
ഓച്ചിറയില്‍ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടപോയ കേസ്: ഒരാള്‍ കൂടി പിടിയില്‍
Updated on
1 min read

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലുണ്ടായിരുന്ന പ്യാരി എന്നയാളാണ് പിടിയിലായത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.

പ്യാരിക്കെതിരെ കാപ്പ ചുമത്തുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രധാനപ്രതി  മുഹമ്മദ് റോഷനെ മാത്രമാണ് പിടികൂടാനുള്ളത്. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്ന്  റോഷന്റെ പിതാവ് നവാസ് പറഞ്ഞു. 

പെണ്‍കുട്ടിയുമായി പ്രതി ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. കൂട്ടുപ്രതികള്‍ എറണാകുളം റെയില്‍വേ സ്‌റ്റേഷന്‍ വരെ അനുഗമിച്ചുവെന്നും പൊലീസ് പറഞ്ഞു. പ്രതി ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ടിക്കറ്റെടുത്തതിനുള്ള തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com