'ഓടക്കുഴല്‍' അവാര്‍ഡ് എന്‍ പ്രഭാകരന്

മഹാകവി ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019-ലെ 'ഓടക്കുഴല്‍' അവാര്‍ഡ് കഥാകൃത്ത് എന്‍ പ്രഭാകരന്
'ഓടക്കുഴല്‍' അവാര്‍ഡ് എന്‍ പ്രഭാകരന്
Updated on
1 min read

കൊച്ചി: മഹാകവി ജി ശങ്കരക്കുറുപ്പ് സ്ഥാപിച്ച ഗുരുവായൂരപ്പന്‍ ട്രസ്റ്റിന്റെ 2019-ലെ 'ഓടക്കുഴല്‍' അവാര്‍ഡ് കഥാകൃത്ത് എന്‍ പ്രഭാകരന്. 'മായാമനുഷ്യര്‍' എന്ന കൃതിയാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 30,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.

ജി ശങ്കരക്കുറുപ്പിന്റെ 42ാം ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടിന് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത് മന്ദിരത്തിലെ 'ജി' സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് അധ്യക്ഷ ഡോ. എം ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും. പ്രൊഫ. എന്‍ ശശിധരന്‍ മുഖ്യ പ്രഭാഷണവും കഥാകൃത്ത് അയ്മനം ജോണ്‍ ആശംസാ പ്രസംഗവും നടത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com