ഓവര്‍ടേക്ക് ചെയ്ത് സ്‌കൂട്ടര്‍; അശ്രദ്ധമായി തിരിച്ച് കാര്‍; പിന്നെ സംഭവിച്ചത് ( വീഡിയോ)

ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍ പെടുന്നത്
ഓവര്‍ടേക്ക് ചെയ്ത് സ്‌കൂട്ടര്‍; അശ്രദ്ധമായി തിരിച്ച് കാര്‍; പിന്നെ സംഭവിച്ചത് ( വീഡിയോ)
Updated on
1 min read

ഒരാളുടെ അശ്രദ്ധ മതി റോഡപകടം സംഭവിക്കാന്‍. ചിലപ്പോഴൊക്കെ രണ്ട് കൂട്ടരുടെയും അശ്രദ്ധയാകാം അപകടത്തിന് കാരണം. അത്തരത്തിലൊരു അപകടത്തിന്റെ വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്ന കാറും സ്‌കൂട്ടറുമാണ് അപകടത്തില്‍ പെടുന്നത്.

ഒറ്റ നോട്ടത്തില്‍ ആരുടെ തെറ്റാണെന്ന് പറയുക പ്രയാസമാണെങ്കിലും ഇരു വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് അപകടത്തിന് വഴിവെച്ചത്.  കാറിനെ മറികടക്കാന്‍ ശ്രമിച്ച സ്‌കൂട്ടറും പുറകിലൂടെ വന്ന സ്‌കൂട്ടറിനെ ശ്രദ്ധിക്കാതെ വളയ്ക്കാന്‍ ശ്രമിച്ച കാറും ഒരുപോലെ തെറ്റുകാരനാണ്. സ്‌കൂട്ടറിലെത്തിയ യാത്രികര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. വളയുന്നതിന് മുന്‍പ് കാര്‍ ഇന്‍ഡിക്കേറ്റര്‍ നല്‍കിയിരുന്നുവോ എന്ന കാര്യവും വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com