ഓസ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു കത്തി; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

ഓസ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മലയാളി നവദമ്പതികള്‍ മരിച്ചു.
ഓസ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചു കത്തി; മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം
Updated on
1 min read

സ്‌ട്രേലിയയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് മലയാളി നവദമ്പതികള്‍ മരിച്ചു.  പെരുമ്പാവൂര്‍ സ്വദേശികളായ ആല്‍ബിന്‍ മത്തായി, ഭാര്യ നീനു എന്നിവരാണ് മരിച്ചത്. ന്യൂ സൗത്ത് വെയില്‍സിലെ ഡാബ്ലോയില്‍ വെച്ചാണ് അപകടം നടന്നത്.

ഇന്ത്യന്‍ സമയം ഇന്നുപുലര്‍ച്ചെ ഏഴുമണിക്കായിരുന്നു അപകടം.  ഡാബ്ലോയില്‍ ഷോപ്പിങ്ങിനായി  പോവുയായിരുന്നു ഇരുവരും. ട്രക്കിലിടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ഏഴുവാഹനങ്ങള്‍ കൂട്ടിടിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ആല്‍വിനും നീനും ഒരുമാസം മുമ്പാണ് വിവാഹിതരായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com