ഓസ്‌ട്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിയ ആള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു; വിമാനത്തില്‍ 10 ഗര്‍ഭിണികള്‍ ഉള്‍പ്പടെ 221 യാത്രക്കാര്‍

കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് എത്തിയ ആലപ്പുഴ സ്വദേശിയെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു 
ഓസ്‌ട്രേലിയയില്‍ നിന്ന് കൊച്ചിയിലെത്തിയ ആള്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍; മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു; വിമാനത്തില്‍ 10 ഗര്‍ഭിണികള്‍ ഉള്‍പ്പടെ 221 യാത്രക്കാര്‍
Updated on
1 min read

കൊച്ചി:  തിങ്കളാഴ്ച മെല്‍ബണില്‍ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരില്‍ ഒരാള്‍ കോവിഡ് ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ആലപ്പുഴ സ്വദേശിയാണ്. വിമാനത്തില്‍ 221 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ 112 പേര്‍ പുരുഷന്‍മാരും 109 പേര്‍ സ്ത്രീകളുമാണ്. പത്ത് വയസില്‍ താഴെയുള്ള  5 കുട്ടികളും 10 ഗര്‍ഭിണികളും 18  മുതിര്‍ന്ന പൗരന്മാരും  ഇതില്‍ ഉള്‍പ്പെടുന്നു. 

യാത്രക്കാരില്‍ 136 പേരെ വിവിധ ജില്ലകളിലെ കോവിഡ് കെയര്‍ സെന്ററുകളിലും 84 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. 

ജില്ല തിരിച്ചുള്ള കണക്ക്
ആലപ്പുഴ  9
എറണാകുളം 42
ഇടുക്കി 7
കണ്ണൂര്‍ 11
കൊല്ലം 15
കോട്ടയം 28
കോഴിക്കോട് 14
മലപ്പുറം 12
പാലക്കാട് 9
പത്തനംത്തിട്ട 9
തിരുവനന്തപുരം 28
വയനാട്9
തൃശ്ശൂര്‍ 20
മറ്റ് സംസ്ഥാനങ്ങള്‍  8

എറണാകുളം ജില്ലയില്‍ നിന്നുള്ള 42 പേരില്‍ 22 പേര്‍ പുരുഷന്‍മാരും 20 പേര്‍ സ്ത്രീകളുമാണ്.  1 ഗര്‍ഭിണിയും 3 മുതിര്‍ന്ന പൗരന്‍മാരും ഇതില്‍ ഉള്‍പ്പെടുന്നു.വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ 18 പേരെയും 24 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com