തിരുവനന്തപുരം: ഓണ്‍ലൈൻ വഴി മദ്യവില്പനക്കുള്ള നീക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. ഓൺലൈൻ ബുക്കിംഗിനായി ബെവ്കോ ഇന്ന് സ്വകാര്യ കമ്പനിയുമായി ധാരണയിലെത്തും. 21 കമ്പനികളുടെ അപേക്ഷകളിൽ നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ സാങ്കേതിക സമിതി തെരഞ്ഞെടുത്തത്.
സ്റ്റാർട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്ക്കോ പ്രതിനിധിയും അടങ്ങുന്ന സമിതിയാണ് കമ്പനിയെ തെരഞ്ഞെടുത്തത്. ഇന്ന് കമ്പനി പ്രതികളുമായി വീണ്ടും ചർച്ച നടത്തിയ ശേഷമായിരിക്കും അന്തിമധാരണയിലേക്ക് നീങ്ങുക. അടുത്തയാഴ്ച ആദ്യം തന്നെ മദ്യശാലകള്‍ തുറക്കാനാണ് തീരുമാനം. അതിനു മുൻപായി ഓണ്‍ലൈൻ ടോക്കണ്‍ സംബന്ധിച്ച് ട്രയൽ നടത്തും.
ബാറുകളിൽ നിന്നുള്ള പാഴ്സൽ വില്പനക്കും ഓൺ ലൈൻ ബുക്കിംഗ് വേണം. ബാറുകളിലെ മദ്യം പാഴ്സൽ വില്പന നടത്തേണ്ടത് ബെവ്കോയിലെ അതേ വിലയിലാണ്. അതിനാൽ തന്നെ ബാറുടമകൾ പാഴ്സൽ വില്പനയോട് വലിയ താല്പര്യം കാണിക്കുന്നില്ല. ബാറുകള്‍ തുറക്കാൻ അനുമതി നൽകിയാൽ പാഴ്സൽ വിൽക്കാൻ താൽപര്യമില്ലെന്ന് ബാറുടമകൾ വ്യക്തമാക്കി.
ബാറുകളിലെ പാഴ്സൽ വില്പനക്ക് പിന്നിൽ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്. സിപിഎമ്മിന് പണപ്പിരിവിന് വേണ്ടിയാണ് ഈ നീക്കമെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാൽ ഇത് തത്കാലിക നടപടി മാത്രമാണെന്ന് സർക്കാർ വിശദീകരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates