കഞ്ചാവ് പിടിക്കാനെത്തിയ സംഘത്തിന് നേരെ റോട്ട്‌വീലര്‍ നായ്ക്കളെ അഴിച്ചുവിട്ട് 20കാരന്‍; തോക്ക് ചൂണ്ടി, കഠാര വീശി; കീഴടക്കി എക്‌സൈസ് 

കഞ്ചാവ് പിടിക്കാനെത്തിയ സംഘത്തിന് നേരെ റോട്ട്‌വീലര്‍ നായ്ക്കളെ അഴിച്ചുവിട്ട് 20കാരന്‍; തോക്ക് ചൂണ്ടി, കഠാര വീശി; കീഴടക്കി എക്‌സൈസ് 
Updated on
1 min read

തൃശൂര്‍: കഞ്ചാവ് പിടിക്കാനെത്തിയ എക്‌സൈസ് സംഘത്തിനു നേര്‍ക്കു 3 റോട്ട്‌വീലര്‍ നായ്ക്കളെ അഴിച്ചുവിട്ട് ഗുണ്ടാനേതാവ്. നാടന്‍ തോക്കുചൂണ്ടി വധഭീഷണി മുഴക്കി.ഇയാളെ പിന്നിലൂടെ ചാടിവീണ് എക്‌സൈസ് സംഘം സാഹസികമായി കീഴടക്കി. ഗുണ്ടാനേതാവ് നടത്തറ കാച്ചേരി വാഴപ്പിളളി നോബി ആണ് പിടിയിലായത്. വില്‍ക്കാനായി സൂക്ഷിച്ച 5 പൊതി കഞ്ചാവ് ഇയാളില്‍ നിന്നു കണ്ടെടുത്തു. കൂട്ടാളി അഞ്ചേരി പെരിഞ്ചേരി അരുണിനെ പിന്തുടര്‍ന്നു പിടികൂടി. ഇയാളില്‍ നിന്ന് 1.5 കിലോ കഞ്ചാവ് കണ്ടെടുത്തു.

നോബിയും സംഘവും കഞ്ചാവു വില്‍ക്കുന്നുണ്ടെന്നും പ്രദേശവാസികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും എക്‌സൈസിനു വിവരം ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ നടത്തറയിലെത്തിയ എക്‌സൈസ് സംഘത്തെക്കണ്ട നോബി വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ എക്‌സൈസും. 3 റോട്ട്‌വീലര്‍ നായ്ക്കളെ നോബി അഴിച്ചുവിട്ടതോടെ ഭയന്ന എക്‌സൈസ് സംഘം പുറത്തിറങ്ങി ഗേറ്റ് പൂട്ടിയതുകൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത്. 

ഈ സമയം നോബി നാടന്‍തോക്ക് ചൂണ്ടി വീടിനു പുറത്തെത്തി അന്വേഷണസംഘത്തിനു നേരെ ഭീഷണി മുഴക്കി. കഠാര വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. എന്നാല്‍, വീടിന്റെ പിന്‍ഭാഗത്തെ മതില്‍ ചാടിക്കടന്നെത്തിയ എക്‌സൈസ് സംഘം നോബിയെ പിന്നിലൂടെയെത്തി കീഴടക്കുകയായിരുന്നു. ഇയാള്‍ ഒട്ടേറെ ഗുണ്ടാ ആക്രമണക്കേസുകളില്‍ പ്രതിയാണ്. നോബിയില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കു കഞ്ചാവ് വിതരണം ചെയ്യുന്ന അരുണും പിടിയിലായത്. ബൈക്കില്‍ 1.5 കിലോ കഞ്ചാവുമായി പാഞ്ഞ അരുണിനെ എക്‌സൈസുകാര്‍ തടഞ്ഞെങ്കിലും ഇടിച്ചുവീഴ്ത്തി രക്ഷപ്പെടാനായി ശ്രമം.ഒടുവില്‍ പിന്തുടര്‍ന്നു പിടിക!ൂടി. ഇയാളില്‍ നിന്നു കഠാരയും കണ്ടെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com