

ആലപ്പുഴ: ആലപ്പുഴ കൃഷ്ണപുരത്ത് കഞ്ചാവ് മാഫിയ പതിനേഴുകാരനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. അമ്മയുടെ കണ്‍മുന്നിലിട്ടാണ് പതിനഞ്ചസംഘം ആക്രമണം നടത്തിയത്. പരുക്കേറ്റ വിദ്യാര്‍ഥി വണ്ടാനം മെഡിക്കല്‍ കോളജ് ആഴുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
കൈകളിലും ഇടതുകാലിലുമായി വടിവാളുകൊണ്ട് നാല് വെട്ടുകള്‍. രണ്ടുപേര്‍ പിടിച്ചുനിര്‍ത്തി പുറംഭാഗത്തും വെട്ടി. അങ്ങിനെ ആഴത്തിലുള്ള അഞ്ച് മുറിവുകള്‍. മര്‍ദനം വേറെ. വെട്ടേറ്റയാളുടെ പ്രായം പതിനേഴ് വയസ്. കുറ്റം മൂത്ത സഹോദരന്‍ കഞ്ചാവ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം നല്‍കി. വീടന്വേഷിച്ചെത്തിയ സംഘത്തിന് മുന്നില്‍പ്പെട്ടത് ഇളംപ്രായക്കാരനായ അനുജന്‍. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് അമ്മയുടെ മുന്നിലിട്ട് അക്രമിസംഘം മകനെ വെട്ടിയത്. കായംകുളം പൊലീസ് എത്തിയാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളില്‍ ചിലരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് വെട്ടേറ്റ വിദ്യാര്‍ഥി പറയുന്നു
കായംകുളം ഭാഗത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം തുടര്‍ന്നിട്ടും അമര്‍ച്ചചെയ്യാന്‍ പൊലീസിന് കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമായിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates