കടലില്‍ കെട്ടിത്താഴ്ത്തിയില്ല; ആലപ്പുഴയില്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം ബീച്ചില്‍ കുഴിച്ചിട്ട നിലയില്‍

പറവൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
കടലില്‍ കെട്ടിത്താഴ്ത്തിയില്ല; ആലപ്പുഴയില്‍ തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം ബീച്ചില്‍ കുഴിച്ചിട്ട നിലയില്‍
Updated on: 
1 min read

ആലപ്പുഴ:പറവൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പറവൂര്‍ സ്വദേശി മനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബീച്ചില്‍ കുഴിച്ചിട്ട നിലയിലാരുന്നു മൃതദേഹം. 

നേരത്തെ, യുവാവിനെ നാലുപേര്‍ ചേര്‍ന്ന് തല്ലിക്കൊന്ന് കടലില്‍ താഴ്ത്തിയെന്ന് സംശയമുയര്‍ന്നിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് മനുവിന്റെ മൃതദേഹം കണ്ടെത്തിയത്. 

ബാറില്‍ വച്ചുണ്ടായ അടിപിടിയെ തുടര്‍ന്നാണ് മനുവിനെ കാണാതായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9.30ന് പുന്നപ്ര പറവൂര്‍ പരിസരത്തെ ബാറില്‍ വച്ചാണ് സംഭവം. മനുവും നാലംഗ സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്ന് സംഘം മനുവിനെ മര്‍ദിച്ച് കൊന്നശേഷം മൃതദേഹം  ബീച്ചില്‍ കുഴിച്ചിടുകയായിരുന്നു. 

മനുവിന്റെ പിതാവിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍, ബാറിന് പരിസരത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മനുവിനെ നാലംഗം സംഘം മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Nedumbassery accident updation
arrest
R Sreelekha
CJP Protest, Riyadh Attack, Mini Cooper accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com