പത്തനംതിട്ട : പത്തനംതിട്ടയിൽ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പടർത്തിയ കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. അതിനിടെ കടുവയെ തെരഞ്ഞ് ഇറങ്ങിയ ഫോറസ്റ്റ് ഉദ്യോഗസ്ഥർ കണ്ടെത്തിയത് പട്ടിയെ വരിഞ്ഞുമുറുക്കിയ പെരുമ്പാമ്പിനെ.
വടശേരിക്കര –ചിറ്റാർ റോഡിനോട് ചേർന്ന് പേഴുംപാറ ജംക്ഷന് 100 മീറ്റർ അകലെ ഇന്നലെ രാവിലെ 8ന് ആയിരുന്നു സംഭവം. കടുവയെ കാട് കയറ്റാൻ എത്തി വടശേരിക്കരയിൽ ക്യാംപ് ചെയ്യുന്ന ദ്രുതകർമസേനയാണ് പാമ്പിനെ പിടികൂടി ചാക്കിലാക്കിയത്.
നിർത്താതെയുള്ള കുര കേട്ട് എത്തിയ സമീപവാസികളാണ് പട്ടിയെ വരിഞ്ഞു മുറുക്കി കിടക്കുന്ന പെരുമ്പാമ്പിനെ കണ്ടത്. അവർ അറിയിച്ചതനുസരിച്ചാണ് ദ്രുതകർമസേന എത്തിയത്. പട്ടിയെ മോചിപ്പിച്ച ശേഷം പാമ്പിനെ പിടികൂടി അവർ ചാക്കിലാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates