കൊച്ചി : സര്‍വീസിന്റെ അവസാനദിനം ഓഫീസില്‍ കിടന്നുറങ്ങിയതിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡിജിപി ജേക്കബ് തോമസിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഒരു ഐപിഎസുകാരന് മാന്യമായി കിടന്നുറങ്ങാന്‍ അയാള്‍ ജോലി ചെയ്യുന്ന നഗരത്തിലെ കൊള്ളാവുന്ന ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള വീട്ടുവാടക അലവന്‍സ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ വക വാഹനവും ഡ്രൈവറും ഉണ്ട്. HRA വാങ്ങി ചെലവാക്കാതെ പോക്കറ്റിലിട്ടിട്ട് ആണോ ഓഫീസില്‍ നിലത്ത് കിടന്നുറങ്ങി അത് ഫോട്ടോ എടുത്തിടുന്നത്? എങ്കില്‍ HRA സര്‍ക്കാരിന് തിരിച്ചടക്കേണ്ടേ? അല്ലെങ്കില്‍ അതും ഒരുതരം അഴിമതിയല്ലേ?
ഇതിനു മുന്‍പ് നിലത്തു കിടന്നുറങ്ങുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു ചീപ്പ് ഷോ കാണിച്ച് ട്രോള്‍മഴ കിട്ടിയത് അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ്. ആ കാറ്റടിച്ചോ ഇവിടെയും? വിരമിക്കുമ്പോള്‍ കയ്യടി നേടേണ്ടത് തന്റെ കാലത്ത് ആ സ്ഥാപനം എത്രരൂപയുടെ ലാഭമുണ്ടാക്കി, എത്ര വികസനം ഉണ്ടാക്കി എന്നൊക്കെയുള്ള കണക്ക് നാട്ടുകാരെ കാണിച്ചല്ലേ? അല്ലാതെ ഇമ്മാതിരി ഗിമ്മിക്ക് കാണിച്ചല്ലല്ലോ. ങഉ എവിടെ ഉറങ്ങുന്നു ഉറങ്ങിയില്ല എന്നൊന്നും തൊഴിലിന്റെ മികവ് കൂട്ടുന്നില്ല. ഹരീഷ് വാസുദേവന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :
ജേക്കബ് തോമസും HRA യും.
ജേക്കബ് തോമസ് IPS സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന അവസാന ദിവസം ഷൊറണൂരേ മെറ്റല്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് മുറിയില്‍ നിലത്ത് തുണി വിരിച്ചു കിടന്നുറങ്ങിയ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടത് സഹതാപതരംഗം സൃഷ്ടിച്ചിരിക്കുകയാണല്ലോ. ഒരു IPS കാരന് മാന്യമായി കിടന്നുറങ്ങാന്‍ അയാള്‍ ജോലി ചെയ്യുന്ന നഗരത്തിലെ കൊള്ളാവുന്ന ഒരു വീട് വാടകയ്ക്ക് എടുക്കാനുള്ള വീട്ടുവാടക അലവന്‍സ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്. യാത്ര ചെയ്യാന്‍ സര്‍ക്കാര്‍ വക വാഹനവും ഡ്രൈവറും ഉണ്ട്. HRA വാങ്ങി ചെലവാക്കാതെ പോക്കറ്റിലിട്ടിട്ട് ആണോ ഓഫീസില്‍ നിലത്ത് കിടന്നുറങ്ങി അത് ഫോട്ടോ എടുത്തിടുന്നത്? എങ്കില്‍ HRA സര്‍ക്കാരിന് തിരിച്ചടക്കേണ്ടേ? അല്ലെങ്കില്‍ അതും ഒരുതരം അഴിമതിയല്ലേ? (അദ്ദേഹത്തിന് ശമ്പളമേ കിട്ടുന്നില്ല എന്നാണെങ്കില്‍ ഈ പോസ്റ്റ് ഒരു പ്രതിഷേധമായി കണക്കാക്കാം.)
IPS കാരനെന്ന നിലയില്‍ ഷൊറണുര്‍ ഗസ്റ്റ് ഹൗസില്‍ ചെറിയ പൈസക്ക് റൂം കിട്ടും. എന്തേ അത് ഉപയോഗിച്ചിട്ടില്ല? ഇതിനു മുന്‍പ് നിലത്തു കിടന്നുറങ്ങുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഇട്ടു ചീപ്പ് ഷോ കാണിച്ച് ട്രോള്‍മഴ കിട്ടിയത് അല്‍ഫോണ്‍സ് കണ്ണന്താനത്തിനാണ്. ആ കാറ്റടിച്ചോ ഇവിടെയും? ഒരായിരം ഷര്‍ട്ട് വാങ്ങിക്കാനുള്ള പണം ശമ്പളം കിട്ടുമ്പോഴും കീറിയ ഷര്‍ട്ട് ഇട്ടു സഹതാപമുണ്ടാക്കുന്ന
ഉമ്മന്‍ചാണ്ടി സ്‌കൂള്‍ ഓഫ് പൊളിറ്റിക്‌സ് ആണത്. അതിനോട് ഒരുകാലത്തും യോജിപ്പില്ല. ഭരണാധികാരിയുടെ മികവ് അയാള്‍ ഏത് ഭൗതികസൗകര്യം ഉപയോഗിച്ചാലും സമൂഹത്തിനു നല്‍കുന്ന ഔട്ട്പുട്ടിലാണ്.
മെറ്റല്‍ ഇന്ഡസ്ട്രീസിന്റെ MD ആയി നിയമനം കിട്ടുന്ന ആള്‍ വിരമിക്കുമ്പോള്‍ കയ്യടി നേടേണ്ടത് തന്റെ കാലത്ത് ആ സ്ഥാപനം എത്രരൂപയുടെ ലാഭമുണ്ടാക്കി, എത്ര വികസനം ഉണ്ടാക്കി എന്നൊക്കെയുള്ള കണക്ക് നാട്ടുകാരെ കാണിച്ചല്ലേ? അല്ലാതെ ഇമ്മാതിരി ഗിമ്മിക്ക് കാണിച്ചല്ലല്ലോ. MD എവിടെ ഉറങ്ങുന്നു ഉറങ്ങിയില്ല എന്നൊന്നും തൊഴിലിന്റെ മികവ് കൂട്ടുന്നില്ല.
ജേക്കബ് തോമസ് എന്ന 'അഴിമതിവിരുദ്ധ പോരാളി' ക്ക് കിട്ടിയത്ര പിന്തുണ ഈ സംസ്ഥാനത്ത് ഒരുദ്യോഗസ്ഥനും കിട്ടിയിട്ടില്ല. IAS അസോസിയേഷനെ വരെ പിണക്കി ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പിന്തുണച്ചു. ഒറ്റ വിജിലന്‍സ് കേസിലെങ്കിലും പഴുതടച്ച കുറ്റപത്രം കൊടുക്കാന്‍ കഴിഞ്ഞോ? ഒരാളെയെങ്കിലും ശിക്ഷിക്കാന്‍ കഴിഞ്ഞോ?
സര്‍വ്വീസില്‍ പരാജയപ്പെട്ടതും ഈ പ്രായോഗികത ഇല്ലായ്മ കൊണ്ടാണ്. ഏട്ടിലെ പശു പുല്ല് തിന്നില്ല. സര്‍ക്കാറിലിരുന്നു കാര്യങ്ങള്‍ ചെയ്യുന്നത് മാധ്യമങ്ങളില്‍ നിലപാട് പറയുന്നത്ര എളുപ്പമല്ല. അദ്ദേഹം ചെയ്ത എല്ലാ നല്ലകാര്യങ്ങളോടും യോജിക്കുമ്പോഴും പ്രായോഗികതയില്ലാത്ത ഗിമ്മിക്കുകളോട് യോജിക്കാന്‍ വയ്യ.
അദ്ദേഹത്തിന് നല്ലൊരു post-retirement life നേരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates