കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ; ​ദോഹയിലേക്കും കുവൈത്തിലേക്കും ഇൻഡി​ഗോ സർവീസ് തുടങ്ങി

കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സർവീസുകൾ. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് യാത്ര ആരംഭിച്ചു. ഇത് എട്ട് മണിയോടെ കുവൈത്തിലെത്തും.
കണ്ണൂരിൽ നിന്ന് കൂടുതൽ വിമാനങ്ങൾ ; ​ദോഹയിലേക്കും കുവൈത്തിലേക്കും ഇൻഡി​ഗോ സർവീസ് തുടങ്ങി
Updated on
1 min read

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇൻഡി​ഗോ കൂടുതൽ വിമാനസർവീസുകൾ ആരംഭിച്ചു. കുവൈത്തിലേക്കും ദോഹയിലേക്കുമാണ് പുതിയ സർവീസുകൾ. കുവൈത്തിലേക്കുള്ള വിമാനം രാവിലെ 5.10 ന് യാത്ര ആരംഭിച്ചു. ഇത് എട്ട് മണിയോടെ കുവൈത്തിലെത്തും. തിരിച്ചുള്ള വിമാനം ഒൻപത് മണിക്ക് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരികെ കണ്ണൂരിൽ എത്തിച്ചേരുമെന്ന് എയർപോർട്ട് അധികൃതർവ്യക്തമാക്കി. 

ദോഹയിലേക്ക് രാത്രി 7.05 നാണ് ഫ്ളൈറ്റുള്ളത്. ഒൻപത് മണിയോടെ വിമാനം ദോഹയിലെത്തു.  പിറ്റേന്ന് പുലർച്ചെയാണ് വിമാനം തിരികെ എത്തുക. എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂരിൽ നിന്ന് ദോഹയിലേക്ക് നേരത്തേ സർവ്വീസ് ആരംഭിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

hcd exam cancelled
today top five news
 Stray Dog Feeders
Kerala High Court
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com