'കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്' ; വിമർശനവുമായി സനൽകുമാർ ശശിധരൻ

കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ്  മനസ്സിലിരിപ്പ്
'കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്' ; വിമർശനവുമായി സനൽകുമാർ ശശിധരൻ
Updated on
1 min read

തിരുവനന്തപുരം: സിപിഎമ്മിനെതിരായ കള്ളവോട്ട് ആരോപണത്തിൽ അഭിപ്രായപ്രകടനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. "കേരളത്തിലെ കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണ്"- അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്.  ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാൻ വെമ്പി നിൽക്കുന്ന കാവിപ്പടയാണ്. സനൽകുമാർ കുറിച്ചു. 

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കേരളത്തിലെ കണ്ണൂർ മോഡൽ കമ്യൂണിസം കള്ളകമ്യൂണിസമാണ്. അങ്ങോട്ട് മാറി നിൽക്ക് എന്ന് അതിനോട് ആദ്യം പറയേണ്ടത് ആദർശബോധമുള്ള ഇടതുപക്ഷക്കാരാണ്. പക്ഷെ കള്ളവോട്ട് കൊണ്ടായാലും എതിരാളികളെ വെട്ടിയൊതുക്കിക്കൊണ്ടായാലും കേരളം ചുവന്നു കണ്ടാൽ മതിയെന്നാണ് സ്തുതിപാടകരുടെയും അടിമകളുടെയും മനസ്സിലിരിപ്പ്. ഇങ്ങനെ പോയാൽ മാറിനിക്ക് അങ്ങോട്ടെന്ന് കേരളം തന്നെ പറയാൻ തുടങ്ങും. ഭയപ്പെടുത്തുന്നത് പക്ഷെ ആ ഒഴിവിലേക്ക് ഇടിച്ച് കയറാൻ വെമ്പി നിൽക്കുന്ന കാവിപ്പടയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com