കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം : നടന്‍ ജോയ് മാത്യുവിനെതിരെ കേസ്

ജോയ് മാത്യുവിനും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കും എതിരെയാണ് നടപടി
കന്യാസ്ത്രീയെ അനുകൂലിച്ച് പ്രകടനം : നടന്‍ ജോയ് മാത്യുവിനെതിരെ കേസ്
Updated on
1 min read


കോഴിക്കോട് :  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള  കന്യാസ്ത്രീ സമരത്തെ അനുകൂലിച്ച് പ്രകടനം നടത്തിയതിന് നടന്‍ ജോയ് മാത്യുവിനെതിരെ കേസെടുത്തു. ജോയ് മാത്യുവിനും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കും എതിരെയാണ് നടപടി. 

കഴിഞ്ഞ ബുധനാഴ്ചയാണ് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ കന്യാസ്ത്രീ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് കോഴിക്കോട് മിഠായിതെരുവില്‍ പ്രകടനം നടത്തിയത്. എന്നാല്‍ മിഠായിത്തെരുവ് പ്രകടനവിരുദ്ധ മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജോയ് മാത്യുവിനും സംഘത്തിനുമെതിരെ കേസെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com