കമ്യൂണിറ്റി കിച്ചനില്‍ വീഴ്ച: കൊച്ചി കോര്‍പ്പറേഷന് കളക്ടറുടെ താക്കീത്

കമ്യൂണിറ്റി കിച്ചനില്‍ വീഴ്ച: കൊച്ചി കോര്‍പ്പറേഷന് കളക്ടറുടെ താക്കീത്

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു
Published on

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിന് നടപ്പാക്കിയ അടച്ചുപൂട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മ്യൂണിറ്റി കിച്ചനുമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പ്പറേഷന് ജില്ലാ കളക്ടറുടെ താക്കീത്. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി കമ്യൂണിറ്റി കിച്ചന്‍ ആരംഭിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതില്‍ തുടരുന്ന അലംഭാവം ഉടന്‍ അവസാനിപ്പിക്കണമെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ എസ് സുഹാസ് കൊച്ചി കോര്‍പ്പറേഷന് കര്‍ശന താക്കീത് നല്‍കി.

വ്യാഴാഴ്ച കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിലും ഇതു സംബന്ധിച്ച് കര്‍ശന നിര്‍ദേശം കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നല്‍കിയിരുന്നതാണ്. നഗരസഭാ പരിധിയില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള കമ്യൂണിറ്റി കിച്ചനുകള്‍ ഇന്നു തന്നെ ആരംഭിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന്‍ പദ്ധതിക്ക് ഇന്നലെയാണ് തുടക്കമായത്. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സൗകര്യങ്ങള്‍ ഒരുക്കി ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com