

തിരുവനന്തപുരം: കനത്ത മഴയെത്തുടർന്ന് കരമനയാർ കരകവിഞ്ഞതോടെ, തിരുവനന്തപുരത്തെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുണ്ടമൺകടവിലെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് നടി മല്ലിക സുകുമാരൻ ബന്ധുവീട്ടിലേക്ക് മാറി. കുണ്ടമൺകടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റിൽനിന്ന് വെള്ളം കയറിയത്.
തുടർന്ന് അഗ്നിരക്ഷാസേനയുടെ റബ്ബർബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹർനഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടർന്ന് മല്ലികാസുകുമാരൻ ഉൾപ്പടെയുള്ളവരെ മാറ്റിയിരുന്നു.
ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാൻ കാരണമായതെന്ന് മല്ലികാസുകുമാരൻ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാർക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാൽ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നൽകിയെങ്കിലും മൂന്നുവർഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates