കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളെ കടത്തിവിടുന്നു; കര്‍ശന പരിശോധന

കര്‍ണാടക അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളെ കടത്തിവിടുന്നു; കര്‍ശന പരിശോധന

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പ്പേട്ടില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് കേരളത്തിലേക്ക് കടത്തിവിടുന്നു.
Published on

കല്‍പ്പറ്റ: കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തിയായ ഗുണ്ടല്‍പ്പേട്ടില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലേക്ക് കേരളത്തിലേക്ക് കടത്തിവിടുന്നു. തിരിച്ചറിയില്‍ രേഖ പരിശോധിച്ച് മലയാളികളെ മാത്രമാണ് കേരത്തിലേക്ക് കടത്തിവിടുന്നത്. 

അതിര്‍ത്തി അടച്ചതോടെ, വയനാട് വഴി കേരളത്തിലേക്ക് വന്ന നിരവധി മലയാളികള്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയായിരുന്നു. ബന്ദിപ്പൂര്‍ വനമേഖല തുടങ്ങുന്ന കര്‍ണാടകയുടെ പരിധിയിലുള്ള മദ്ദൂര്‍ ഫോറസ്റ്റ് ചെക്‌പോസ്റ്റിലാണ് ഇവരെ തടഞ്ഞത്. ഇരുന്നൂറിലെപ്പേര്‍ രാത്രി 12 മണിയോടെയാണ് ചെക്‌പോസ്റ്റില്‍ എത്തിയത്. കര്‍ണാടകയിലേക്ക് തിരിച്ചു പോകാനും ഇവര്‍ക്ക് കഴിയാതെ വന്നു. ഈ സാചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് ഇവരെ കടത്തിവിടാന്‍ നടപടികള്‍ സ്വീകരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com