'കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ട് കണ്ട്  സങ്കടം വന്നിട്ടാണ്‌ മന്ത്രിസ്ഥാനം രാജി വച്ചത്';കേസൊന്നും നിലവില്‍ ഇല്ലെന്ന് തോമസ് ചാണ്ടി

ഗതാഗത വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചത് കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ സങ്കടം കൊണ്ടാണെന്ന് തോമസ് ചാണ്ടി. വലിയ മനോവിഷമമാണ് ആ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്
'കളക്ടര്‍ അനുപമയുടെ റിപ്പോര്‍ട്ട് കണ്ട്  സങ്കടം വന്നിട്ടാണ്‌ മന്ത്രിസ്ഥാനം രാജി വച്ചത്';കേസൊന്നും നിലവില്‍ ഇല്ലെന്ന് തോമസ് ചാണ്ടി
Updated on
1 min read


കൊച്ചി: ഗതാഗത വകുപ്പ് മന്ത്രിസ്ഥാനം രാജിവച്ചത് കളക്ടര്‍ ടി വി അനുപമയുടെ റിപ്പോര്‍ട്ട് കണ്ടപ്പോഴുണ്ടായ സങ്കടം കൊണ്ടാണെന്ന് തോമസ് ചാണ്ടി. വലിയ മനോവിഷമമാണ് ആ റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. നിലവില്‍ തനിക്കെതിരെ കേസൊന്നും നിലവില്‍ ഇല്ലെന്നും തോമസ് ചാണ്ടി പറഞ്ഞു.

 വക്കീലിന്റെ ഭാഗത്ത് നിന്നും ആ സമയത്ത് കൈപ്പിഴ പറ്റിയിരുന്നു. ഇതും രാജിക്ക് കാരണമായി. വ്യക്തികള്‍ നല്‍കിയ പരാതി കേസായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും തോമസ് ചാണ്ടി വ്യക്തമാക്കി. 

ഗതാഗത മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനെതിരെ അന്ന് ആലപ്പുഴ ജില്ലാ കളക്ടറായിരുന്ന ടി വി അനുപമ നല്‍കിയ റിപ്പോര്‍ട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിപ്പോര്‍ട്ടിനെതിരെ തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ മന്ത്രി കോടതിയെ സമീപിച്ചതിലെ ഔചിത്യമില്ലായ്മ ചൂണ്ടിക്കാട്ടി കോടതി രൂക്ഷ വിമര്‍ശനമാണ് അന്ന് നടത്തിയത്. ഇതേത്തുടര്‍ന്ന് തോമസ് ചാണ്ടി രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com