കള്ളക്കടത്തു പ്രതികളും ഒപ്പം ഇടത് എംഎല്‍എമാരും ചിത്രം പുറത്ത്

കള്ളക്കടത്തു പ്രതികളും ഒപ്പം ഇടത് എംഎല്‍എമാരും ചിത്രം പുറത്ത്

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖും കുന്നമംഗലം എംഎല്‍എ പിടിഎ റഹീമും ദുബായില്‍ പിടികിട്ടാപ്പുള്ളിയായ കള്ളക്കടത്തുകേസ് പ്രതി അബു ലെയ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നു
Published on

കോഴിക്കോട്: ജനജാഗ്രതാ മാര്‍ച്ചിലെ ആഡംബരകാര്‍ വിവാദത്തിനു പിന്നാലെ ഇടതുമുന്നണിയെ വീണ്ടും വെട്ടിലാക്കി ഭരണപക്ഷ എംഎല്‍എമാര്‍. സ്വര്‍ണക്കള്ളക്കടത്തുകാരന്റെ പങ്കാളിത്തമുള്ള ഗള്‍ഫിലെ ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്ന ചിത്രമാണ് പുറത്തുവന്നിരുക്കുന്നത്.കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖും കുന്നമംഗലം എംഎല്‍എ പിടിഎ റഹീമും ദുബായില്‍ പിടികിട്ടാപ്പുള്ളിയായ കള്ളക്കടത്തുകേസ് പ്രതി അബു ലെയ്‌സിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തുവന്നു. അബു ലെയ്‌സിന്റെ സുഹൃത്തിന്റെ കട ഉദ്ഘാടനം ചെയ്തത് ഈ എംഎല്‍എമാരാണ്. 

2016 ജൂണിലാണ് കൊടുവള്ളി സ്വദേശി മേപ്പൊയില്‍ മുഹമ്മദിന്റെ കട ഉദ്ഘാടനം ചെയ്യാന്‍ എംഎല്‍എമാര്‍ ദുബായില്‍ എത്തിയത്. മുഹമ്മദിന്റെ അടുത്ത സുഹൃത്തായ അബൂലെയ്‌സും ചടങ്ങിനെത്തി. അന്നെടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായത്. 2013ലാണ് അബൂലെയ്‌സ്, ഷഹബാസ്, നബീല്‍ അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. മൂവരും കള്ളക്കടത്തു തടയല്‍ (കോഫെപോസ) നിയമപ്രകാരം പ്രതികളാണ്. 

ലുക്കൗട്ട് നോട്ടിസ് വിവരം മുന്‍കൂട്ടി അറിഞ്ഞ ഇവര്‍ വിദേശത്തേയ്ക്കു കടക്കുകയായിരുന്നു. അബൂലെയ്‌സ് കള്ളക്കടത്തുകേസില്‍ പ്രതിയാണെന്ന് അറിയാമെന്നും വേദി പങ്കിട്ടത് അറിവോടെയാണെന്നുമായിരുന്നു പിടിഎ റഹീമിന്റെ പ്രതികരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com