കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ ക്രിമിനല്‍ കേസ്; ആള്‍മാറാട്ടം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തും

എ.വി. സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്
കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ ക്രിമിനല്‍ കേസ്; ആള്‍മാറാട്ടം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തും
Updated on
1 min read

കണ്ണൂര്‍ ; കണ്ണൂര്‍ പിലാത്തറയിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട മൂന്ന് പേര്‍ക്കെതിരേ പൊലീസ് കേസെടുത്തു. പരിയാരം പൊലീസാണ് കേസ് എടുത്തത്. എ.വി. സലീന, കെ.പി സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് കേസ്.ജനപ്രാധിനിത്യ നിയമവും ഇന്ത്യന്‍ ശിക്ഷാ നിയമവും അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ആള്‍മാറാട്ടം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ഇവര്‍ക്ക് മേല്‍ ചുമത്തും. 

ഇവരുടെ ഭാഗവും കേട്ട ശേഷമായിരുന്നു ജില്ല കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് നടപടി. മൂവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഇന്നു തന്നെ നടപടികള്‍ ആരംഭിക്കുമെന്നാണ് സൂചന. സലീന ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ്. ഇവരെ അയോഗ്യയാക്കുമെന്ന് നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത്. ഇതിനാല്‍ വരും ദിവസങ്ങളില്‍ ഇതിനുള്ള നടപടികളും ഉണ്ടായേക്കുമെന്നാണ് സൂചന. 

കള്ളവോല്ല തങ്ങള്‍ ചെയ്തത് ഓപ്പണ്‍ വോട്ടാണ് എന്നായിരുന്നു ആരോപണവിധേയരുടെ വാദം എന്നാല്‍ ഇത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ തള്ളിയിരുന്നു. ഇതോടെയാണ് നടപടി വേഗത്തിലാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com