

ചാലക്കുടി: കഴിഞ്ഞ ദിവസം അതിരപ്പള്ളി വനമേഖലയിലെ പിള്ളപ്പാറ, വാടാമുറി, കൊടപ്പൻകല്ല് എന്നിവടങ്ങളിൽ വൻ കാട്ടുതീ പടർന്നു പിടിച്ചിരുന്നു. വനപാലകരും നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നാണ് തീയണച്ചത്. തീയണച്ചതിന് പിന്നാലെ ബിജെപി ജില്ലാകമ്മറ്റി ഓഫീസിൽ നിന്ന് പ്രസിദ്ധീകരണത്തിനയച്ച കുറിപ്പും ഫോട്ടോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരിക്കുന്നത്.
ബിജെപി ജില്ലാ പ്രസിഡന്റ് എൻ നാഗേഷും നാലുകൂട്ടാളികളും കൂടി ചുള്ളിക്കമ്പ് ഉപയോഗിച്ച് കാട്ടുതീയണയക്കുന്ന ഫോട്ടോകളാണ് പ്രസിദ്ധീകരണത്തിനായി അയച്ചതുകൊടുത്തത്. വാർത്തയും ഫോട്ടോയും ഉൾപ്പെടെ ഒരു പ്രമുഖ പത്രത്തിന്റെ ലേഖകൻ സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് ഫോട്ടോ വൈറലായത്. കൂടാതെ ബിജെപി നേതാവ് തന്നെ കാട്ടുതീ പടർന്നു പിടിക്കുന്ന അതിരപ്പിള്ളി വനമേഖലയിൽ എന്ന അടിക്കുറിപ്പോടെ നിരവധി ഫോട്ടോയും ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. നിരവധി പേർ ഷെയർ ചെയ്ത പോസ്റ്റിന് പിന്നാലെ വന്ന കമന്റുകളും ശ്രദ്ധേയമാണ്. നാഗേഷ് തൃശിവപേരൂരിന്റെ നാഥനായി എല്ലായിടത്തുമെന്നാണ് ഒരു അനുയായിയുടെ കമന്റ്. മറ്റൊരുാൾ പറയുന്നത്എ എല്ലാവിടെയും എത്തുന്ന കർമ്മനിരതനായ സംഘപുത്രൻ നാഗേഷ് ജി എന്നാണ്. നേതാവിനെ സ്തുതിക്കുന്നവരും ട്രോളുന്നവരുടെയും നിരവധി രസകരമായ കമന്റുകളും ഇന്‍ബോക്‌സില്‍ നിറയുന്നുണ്ട്.
വാടാമുറിയിൽ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീയിൽ 30 ഹെക്ടർ വനം കത്തിനശിച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും കാട്ടുതീയുണ്ടായതിൽ അട്ടിമറി സാധ്യതയും വനംവകുപ്പ് സംശയിക്കുന്നുണ്ട്.അടിക്കാടുകൾക്ക് തീപിടിക്കുന്നതാണ് വൻതോതിൽ തീപടരാൻ കാരണമായിരിക്കുന്നത്. തീപിടിക്കാൻ സാധ്യതയുള്ള മേഖലകളിലെ അടിക്കാടുകൾ വനംവകുപ്പിന്‍റെ നേതൃത്വത്തിൽ വെട്ടിക്കളയാനും നടപടികൾ തുടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates