കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയോ? മണ്‍സൂണ്‍ മഴ കുറയുമെന്ന് റിപ്പോര്‍ട്ട്

എല്‍നിനോ ശക്തമാകുന്നതോടെ മഴയ്ക്കാവശ്യമായ കാറ്റ് ലഭിക്കാത്തതാണ് അളവ് കുറയുന്നതിന് കാരണം.
കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയോ? മണ്‍സൂണ്‍ മഴ കുറയുമെന്ന് റിപ്പോര്‍ട്ട്
Updated on
1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ട്. എല്‍ നിനോ പ്രതിഭാസം പ്രതിഭാസം കാരണം മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.
 
കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയെ മുഴുവനായും വരള്‍ച്ച ഗുരുതരമായി ബാധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. കാലവര്‍ഷം സാധാരണ ഗതിയില്‍ ലഭിക്കാതിരിക്കാനുള്ള സാധ്യത 60 ശതമാനത്തില്‍ ഏറെയാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. 

എല്‍നിനോ ശക്തമാകുന്നതോടെ മഴയ്ക്കാവശ്യമായ കാറ്റ് ലഭിക്കാത്തതാണ് അളവ് കുറയുന്നതിന് കാരണം. ഇത്തവണ ജൂണ്‍ ആറിന് കേരളതീരത്ത് കാലവര്‍ഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com