കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു, കാവ്യയെ വീണ്ടും വിളിച്ചുവരുത്തും

കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ശ്യാമളയെയും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്
കാവ്യയുടെ അമ്മയെയും ചോദ്യം ചെയ്തു, കാവ്യയെ വീണ്ടും വിളിച്ചുവരുത്തും
Updated on
1 min read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവിന്റെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തു. ഇന്നലെ രാത്രി കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് ശ്യാമളയെയും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തത്. കാവ്യയുടെ ചോദ്യം ചെയ്യല്‍ ആറു മണിക്കൂറോളം നീണ്ടിരുന്നു. 

കാവ്യയുടെ വസ്ത്രസ്ഥാപനമായ 'ലക്ഷ്യ'യുടെ ചുമതല അമ്മയ്ക്കായിരുന്നു. ഇക്കാരണത്താലാണ് അമ്മയെ ചോദ്യം ചെയ്തതെന്നാണ് സൂചന. ദിലീപിനെ വിവാഹം കഴിക്കുന്നതിനു മുമ്പ് കാക്കനാട്ടെ മാവേലിപുരത്ത് കാവ്യ ആരംഭിച്ച ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമാണ് ലക്ഷ്യ. സംഭവത്തിനുശേഷം കാക്കനാട്ടുള്ള 'കടയില്‍ എത്തിയെന്നു മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ റെയ്ഡും നടത്തിയിരുന്നു. 

അതേസമയം ആവശ്യമെങ്കില്‍ കാവ്യയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സുനില്‍ കുമാറിനെ മുന്‍പരിചയമില്ലെന്നാണ് ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കാവ്യ വെളിപ്പെടുത്തിയത്. കാവ്യയുടെ മൊഴിയിലെ വിശദാംശങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com