കാവ്യാ മാധവന്റെ അമ്മയെ ഇന്നു വിസ്തരിക്കും, ഇടവേള ബാബുവിനും നോട്ടീസ്

കാവ്യാ മാധവന്റെ അമ്മയെ ഇന്നു വിസ്തരിക്കും, ഇടവേള ബാബുവിനും നോട്ടീസ്
കാവ്യാ മാധവന്റെ അമ്മയെ ഇന്നു വിസ്തരിക്കും, ഇടവേള ബാബുവിനും നോട്ടീസ്
Updated on
1 min read

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ച കേസില്‍ നടി കാവ്യ മാധവന്റെ അമ്മ ശ്യാമള മാധവനെ ഇന്നു വിസ്തരിക്കും. അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനും ഇന്നു ഹാജരാവാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

കേസില്‍ സക്ഷിമൊഴി നല്‍കാന്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്നലെയും ഹാജരായില്ല. ഇന്നലെ ഹാജരാകാന്‍ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. സ്ഥലത്തില്ലെന്നു ചൂണ്ടിക്കാട്ടി കുഞ്ചാക്കോ സമയം തേടുകയായിരുന്നു.

കഴിഞ്ഞയാഴ്ചയാണ് കുഞ്ചാക്കോ ബോബന്‍ സാക്ഷിമൊഴി നല്‍കാന്‍ ഹാജരാകേണ്ടിയിരുന്നത്. അന്നു ഹാജരാവുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്യാതിരുന്നതിനെത്തുടര്‍ന്ന് കോടതി അറസ്റ്റ് വാറണ്ട പുറപ്പെടുവിക്കുകയായിരുന്നു. കുഞ്ചാക്കോയെ അറസ്റ്റ് ചെയ്ത് ഇന്നലെ ഹാജരാക്കാനായിരുന്നു നിര്‍ദേശം. 

കുഞ്ചാക്കോ സ്ഥലത്ത് ഇല്ലാത്തതിനാല്‍ വാറണ്ട് നടപ്പാക്കാനായില്ലെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ഇന്നലെ കോടതിയെ അറിയിച്ചു. സമയം അനുവദിക്കണമെന്ന് കുഞ്ചാക്കോ അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. ഇതിനെത്തുടര്‍ന്ന് കോടതി അധിക സമയം അനുവദിക്കുകയായിരുന്നു. ഇനി തിങ്കളാഴ്ചയാണ് കുഞ്ചാക്കോ ബോബന്‍ ഹാജരാവേണ്ടത്. അതിനു മുമ്പായി നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനില്‍നിന്നു ജാമ്യമെടുക്കണം.

നടനും എംഎല്‍എയുമായ മുകേഷിനും ഇന്നലെ ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഹാജരാവാനാവില്ലെന്ന് മുകേഷ് അറിയിച്ചു. 

നടിയും ഗായികയുമായി റിമോ ടോമിയെ ഇന്നലെ വിസ്തരിച്ചു. റിമിയുടെ വിസ്താരം ഉച്ചവരെ നീണ്ടു. ഉച്ചയ്ക്കു ശേഷം പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സനെയാണ് വിസ്തരിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com