

മലപ്പുറം; കാഷ് ഡിപ്പോസിറ്റ് മെഷീനിലൂടെ പണം സുഹൃത്തിന് പണം അയക്കാൻ ശ്രമിച്ച ആൾക്ക് നഷ്ടമാത് അരലക്ഷം രൂപ. പൊന്നാനി സ്വദേശി മുഹമ്മദ് ഷാഫിക്കാണ് അബദ്ധം സംഭവിച്ചത്. മാറഞ്ചേരിയിലേക്കുള്ള സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് സിഡിഎം വഴി പണം അയക്കാനാണ് ഷാഫി എത്തിയത്. മെഷീനിലേക്ക് പണം ഇട്ടെങ്കിലും ഇത് സ്വീകരിക്കാതെ ഒഴിവാക്കുകയായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഷാഫി പുറത്തിറങ്ങി.
തൊട്ടുപിന്നാലെ വന്നയാളാണ് മെഷീനിൽ പണം ഇരിക്കുന്നത് കണ്ടത്. ഇയാൾ ഉടനെ പണമെടുത്ത് കടന്നു കളയുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. കഴിഞ്ഞ 21ന് ചമ്രവട്ടം ജംക്‌ഷനിലെ ഫെഡറൽ ബാങ്ക് സിഡിഎം കേന്ദ്രത്തിലാണ് സംഭവം. തന്റെ അക്കൗണ്ടിലേക്ക് പണമെത്താത്തതിനെ തുടർന്ന് മാറഞ്ചേരി സ്വദേശി ഷഹീർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates