കാസര്‍കോട് നാശം വിതച്ച് കാറ്റ്, തോട്ടപ്പള്ളി സ്പില്‍വേയുടെ പരമാവധി ഷട്ടറുകള്‍ ഉയര്‍ത്തും: കുട്ടനാട്ടില്‍ വേലിയേറ്റം

ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ പരമാവധി ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജലസേചന വിഭാഗത്തോട് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കാസര്‍കോട് നാശം വിതച്ച് കാറ്റ്, തോട്ടപ്പള്ളി സ്പില്‍വേയുടെ പരമാവധി ഷട്ടറുകള്‍ ഉയര്‍ത്തും: കുട്ടനാട്ടില്‍ വേലിയേറ്റം
Updated on
1 min read

സംസ്ഥാനത്ത് പലയിടങ്ങളില്‍ ശക്തമായ കാറ്റും മഴയും. ആലപ്പുഴ തോട്ടപ്പള്ളി സ്പില്‍വേയുടെ പരമാവധി ഷട്ടറുകള്‍ ഉയര്‍ത്താന്‍ ജലസേചന വിഭാഗത്തോട് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. വ്യാഴാഴ്ച പകല്‍ രണ്ടു ഷട്ടറുകള്‍ തുറന്നു. രാത്രി കൂടുതലെണ്ണം ഉയര്‍ത്തിയേക്കും. സ്പില്‍വേയ്ക്ക് ആകെ 40 ഷട്ടറാണുള്ളത്. സ്പില്‍വേ വഴി നീരൊഴുക്കും കൂടിയിട്ടുണ്ട്. ജലനിരപ്പും ഉയര്‍ന്ന അവസ്ഥയാണ്. 

കുട്ടനാട്ടില്‍ വൈകിട്ടു വേലിയേറ്റം കാരണം ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ വെള്ളത്തിന്റെ വരവും തുടങ്ങി. പുഞ്ചക്കൃഷിക്കായി പമ്പിങ് തുടങ്ങാത്ത പാടശേഖരങ്ങള്‍ക്കു സമീപമുള്ള വീടുകളുടെ മുറ്റത്തു വെള്ളം കയറി. കുട്ടനാട്ടില്‍ വ്യാഴാഴ്ച പകല്‍ കനത്ത മഴ പെയ്തിരുന്നു.

ഇതിനിടെ കാസര്‍കോട് നഗരത്തില്‍ 15 മിനിറ്റോളം ചുഴലിക്കാറ്റ് വീശിയടിച്ചു. വൈകിട്ട് മൂന്നുമണിയോടാണ് മഴയും കാറ്റും കാസര്‍കോടിന്റെ വിവിധഭാഗങ്ങളില്‍ ആഞ്ഞടിച്ചത്. കനത്ത കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മൊബൈല്‍ ടവറുകളും പരസ്യ ബോര്‍ഡുകളും നിലം പൊത്തി. 

ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും കനത്തമഴ തുടരുകയാണ്. കാലാവസ്ഥാപ്രവചനം മുന്‍നിര്‍ത്തി അണക്കെട്ടുകളിലെ ജലനിരപ്പ് കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. കേരളത്തിന് പുറമേ തമിഴ്‌നാട്ടിലും ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

todays top 5 news
Chintha Jerome
Thiruvonam Bumper sales in kerala
'A special alliance of Modi, V.D., and the ED'; an attempt to corner Pinarayi and Riyas: M.V. Govindan.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com