

കൊച്ചി: രണ്ടു ദിവസങ്ങളിലായി നടന്ന അസെന്‍ഡ് നിക്ഷേപക സംഗമത്തില്‍ ഒരു ലക്ഷത്തില്‍ പരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചതായി ആണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. ആകെ 138 പദ്ധതി നിര്‍ദേശങ്ങളാണ് ഉയര്‍ന്നത്. 32,008 കോടി രൂപയാണ് ഇതിലേക്കുള്ള നിക്ഷേപം. ഇതിന് പുറമെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്‌മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടി മുതല്‍മുടക്കും. അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ലോജിസ്റ്റിക്‌സ് പാര്‍ക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും.
സംഗമത്തില്‍ നിക്ഷേപ സന്നദ്ധത അറിയിച്ച സംരംഭകരുടെ പ്ട്ടിക ഇതാ. 22 പേര്‍ പ്രത്യേക ചടങ്ങില്‍ ധാരണാപത്രത്തില്‍ ഒപ്പിടുകയും താല്‍പര്യപത്രം കൈമാറുകയും ചെയ്തു.
പുതിയ നിക്ഷേപത്തിന് സന്നദ്ധത അറിയിക്കുകയും ധാരണാപത്രത്തില്‍ ഒപ്പിടുകയും താല്‍പര്യപത്രം കൈമാറുകയും ചെയ്ത സ്ഥാപനങ്ങളും നിക്ഷേപ തുകയും.
കിറ്റെക്‌സ് (3500 കോടി),
ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് തിരുവല്ല(600 കോടി),
ഇലക്ട്രോപോളീസ് കണ്ണൂര്‍ (1000),
ആര്‍. പി ഗ്രൂപ്പ് കോവളം റിസോര്‍ട്ട്‌സ് (650),
ഡി.എം ഹെല്‍ത്ത് കെയര്‍(700) ,
ഡി. പി വേള്‍ഡ് (500),
അഡ്‌ടെക് സിസ്‌ററം ലിമിറ്റഡ്(500),
ഫെയര്‍ എക്‌സ്‌പോര്‍ട്ട് ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡ് (500),
കെ. ടി. എസ് അപ്ലയന്‍സസ് (750),
ജോയ് ആലുക്കാസ് (1500),
അഗാപ്പെ ഡയഗ്‌നോണസ്റ്റിക്‌സ് ലിമിറ്റഡ്(700),
കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(500),
മിഡില്‍ ഈസ്റ്റ് ഗ്രൂപ്പ് ഇന്റെര്‍ നാഷണല്‍(400),
ആഷിക് കെമിക്കല്‍സ്(1000), ധര്‍വാര്‍ ഗ്രൂപ്പ് ഖത്തര്‍(1000),
കേരള ഇന്‍ഫ്രാസ്ടട്രെക്ച്ചര്‍ കമ്പനി ഫണ്ട് ലിമിറ്റഡ്(3000),
ഷാര്‍പ്പ് പ്ലൈവുഡ്‌സ്,
പോപ്പീസ് ബേബി കെയര്‍ ലിമിറ്റഡ്,
്രൈഡവര്‍ ലോജിസ്റ്റിക്‌സ് എല്‍. എല്‍. പി,
എഫ്. എച്ച് മെറ്റല്‍സ് ലിമിറ്റഡ്,
എം എസ് എം ഇ മേഖലയിലെ 66 പേര്‍ ചേര്‍ന്ന് സംസ്ഥാനത്ത് 2050 കോടിയുടെ നിക്ഷേപം നടത്താനും ധാരണയായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ , ചീഫ് സെക്രട്ടറി ടോം ജോസ് , വ്യവസായ മന്ത്രി ഇ. പി ജയരാജന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ഇളകോവന്‍ , വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗ്, കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ രാജമാണിക്യം തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങിലാണ് ധാരണപത്രം ഒപ്പുവെച്ചത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates