കുട്ടികളുടെ ജീവന്‍ കൊണ്ടു കളിക്കരുത്; സ്‌കൂള്‍ അധികൃതര്‍ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, വാവാ സുരേഷിന് പറയാനുള്ളത്

സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വാവാ സുരേഷ്
കുട്ടികളുടെ ജീവന്‍ കൊണ്ടു കളിക്കരുത്; സ്‌കൂള്‍ അധികൃതര്‍ ഇനിയെങ്കിലും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, വാവാ സുരേഷിന് പറയാനുള്ളത്
Updated on: 
1 min read

കൊച്ചി: സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി വാവാ സുരേഷ്. സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ ജീവന്‍ വെച്ചു കളിക്കരുതെന്ന് കേരള കൗമുദിക്ക്് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മതിലുകള്‍ കെട്ടുമ്പോള്‍ പാറ ഗ്യാപ്പിട്ട് അടുക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിന്റെ വേസ്റ്റ് ഒരുകാരണവശാലും സ്‌കൂള്‍ പരിസരത്ത് നിക്ഷേപിക്കരുത്. ഇങ്ങനെയായാല്‍ എലി വരും, എലിയെ പിടിക്കാന്‍ പാമ്പ് ഉറപ്പായും വരും. മൂന്നാഴ്ചയില്‍ ഒരിക്കലെങ്കിലും സ്‌കൂള്‍ പരിസരം വൃത്തിയാക്കണം. എലി മാളങ്ങള്‍ ഉറപ്പായും അടക്കണം.- അദ്ദേഹം പറഞ്ഞു.

സുല്‍ത്താന്‍ ബത്തേരി സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷഹ്ല ഷെറിനാണ് ഇന്നലെ ക്ലാസില്‍ വച്ച് പാമ്പു കടിയേറ്റത്. കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാത്ത് അധ്യാപകരുടെ അനാസ്ഥമൂലം കുട്ടി മരിച്ചു. സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അധ്യാപകര്‍. ഇവിടെ കുട്ടികള്‍ പറയുന്നത്, തങ്ങള്‍ ആവശ്യപ്പെട്ടിട്ടും ചില അധ്യാപകര്‍ ഷെഹല ഷെറിനെ വേണ്ട സമയത്തു ആശുപത്രിയില്‍ എത്തിക്കാന്‍ തയാറായില്ല എന്നാണ്. രക്ഷിതാക്കള്‍ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതെന്നും ഈ കുട്ടികള്‍ പറയുന്നുണ്ട്.

ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരമാണ്. ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവര്‍ക്കുമേല്‍ യുക്തമായ നടപടി ഉറപ്പാക്കാന്‍ ഇടപെടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

arrest
R Sreelekha
CJP Protest, Riyadh Attack, Mini Cooper accident
Mini Cooper accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com