കുത്തരി 24 രൂപ, പഞ്ചസാര 22, വെളിച്ചെണ്ണ 92;  വന്‍ വിലക്കുറവുമായി ക്രിസ്മസ് സഹകരണ വിപണികള്‍ 

സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള  ക്രിസ്മസ് പുതുവത്സര സഹകരണവിപണികള്‍ക്ക് തുടക്കമായി.
കുത്തരി 24 രൂപ, പഞ്ചസാര 22, വെളിച്ചെണ്ണ 92;  വന്‍ വിലക്കുറവുമായി ക്രിസ്മസ് സഹകരണ വിപണികള്‍ 
Updated on
1 min read

തിരുവനന്തപുരം: സഹകരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള  ക്രിസ്മസ് പുതുവത്സര സഹകരണവിപണികള്‍ക്ക് തുടക്കമായി. വിലക്കയറ്റം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം പാളയം എല്‍എംഎസ് ഗ്രൗണ്ടില്‍  സഹകരണവിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി ഒന്നുവരെ കേരളമുടനീളം അറുനൂറോളം സഹകരണവിപണികളാണ് പ്രവര്‍ത്തിക്കുക.  

കണ്‍സ്യൂമര്‍ഫെഡ് വിപണികളില്‍ 13 ഇനമാണ് സബ്‌സിഡി നിരക്കില്‍ പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ വില്‍ക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഴിമതിവിമുക്തമാക്കി കണ്‍സ്യൂമര്‍ഫെഡിനെ ലാഭത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചു. കുറ്റമറ്റ പര്‍ച്ചേസിങ് സംവിധാനമുള്‍പ്പെടെ ഏര്‍പ്പെടുത്തിയതായും മന്ത്രി പറഞ്ഞു. 

ക്രിസ്മസ് പുതുവത്സര വിപണിയില്‍ സബ്‌സിഡി ഇനത്തില്‍ വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില: (പൊതു വിപണിയിലെ വില ബ്രാക്കറ്റില്‍): അരി ജയ 25 രൂപ (35 രൂപ), അരി കുറുവ 25 (33), കുത്തരി 24 (35), പച്ചരി 23 (28), പഞ്ചസാര 22 (36.50), കേര വെളിച്ചെണ്ണ ഒരു ലിറ്റര്‍ 92 (205), ചെറുപയര്‍ 65 (78), കടല 43 (70), ഉഴുന്ന് 55 (70), വന്‍പയര്‍ 45 (65), തുവരപ്പരിപ്പ് 62 (80), മുളക് 75 (120), മല്ലി 67 (85).
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com