കെ എസ് രാധാകൃഷ്ണനെ ലീഗ് എംഎൽഎയാക്കി വ്യാജപ്രചാരണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

ഈരാറ്റുപേട്ട തലപ്പലം രാജ് നിവാസിൽ ആർ വിനോദാണ് അറസ്റ്റിലായത്
കെ എസ് രാധാകൃഷ്ണനെ ലീഗ് എംഎൽഎയാക്കി വ്യാജപ്രചാരണം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ
Updated on
1 min read

കോട്ടയം : ശബരിമല യുവതീ പ്രവേശത്തെക്കുറിച്ചുള്ള  മുന്‍ പിഎസ്‌സി ചെയര്‍മാൻ ഡോ. കെ എസ് രാധാകൃഷ്ണന്റെ പരാമര്‍ശങ്ങള്‍  ലീഗ് എംഎല്‍എ  കെഎൻഎ ഖാദറിന്റേതെന്ന തലക്കെട്ടിൽ വ്യാജമായി പ്രചരിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റില്‍. ഈരാറ്റുപേട്ട തലപ്പലം രാജ് നിവാസിൽ ആർ. വിനോദാണ് അറസ്റ്റിലായത്. മതസ്പർധ വളർത്തുന്ന തരത്തിൽ പ്രചാരണം നടത്തിയതിന് 183 –ാം വകുപ്പു പ്രകാരമാണ്  വിനോദിനെതിരെ പൊലീസ് കേസെടുത്തത്. 

ഡോ കെ എസ് രാധാകൃഷ്ണൻ നടത്തിയ വാർത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങളാണ് വിനോദ് ദുരുപയോഗം ചെയ്തത്. യൂ ട്യൂബിൽ നിന്ന് ചാനൽ ദൃശ്യങ്ങൾ പകർത്തി ഒക്ടോബർ എട്ടിന് തെറ്റായ അടിക്കുറിപ്പോടെ ഫെയ്സ് ബുക്കിൽ അപ് ലോഡ് ചെയ്യുകയായിരുന്നു. എട്ടു ലക്ഷത്തോളം പേർ ഈ വിഡിയോ കാണുകയും 30000 പേർ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com