കെ പി ശശികലയുടെ അറസ്റ്റ്; ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ 

കെ പി ശശികലയുടെ അറസ്റ്റ്; ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍ 

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍
Published on

തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. ശബരിമല കര്‍മസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 

ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ശബരിമലയിലേക്ക് പോകാനെത്തിയ ശശികലയെ പൊലീസ് മരക്കൂട്ടത്തു വെച്ച് തടയുകയായിരുന്നു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പൊലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ശശികലയും പൊലീസും തമ്മില്‍ തര്‍ക്കമുണ്ടായി.

തിരികെപോകാന്‍ ശശികല കൂട്ടാക്കാതിരുന്നതിനെതുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. അഞ്ചുമണിക്കൂറോളമാണ് ശശികലയെ പൊലീസ് മരക്കൂട്ടത്ത് തടഞ്ഞുവെച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com