കെഎസ്ആര്‍ടിസിയില്‍ വീണ്ടും പിരിച്ചുവിടല്‍ ; 90 താല്‍ക്കാലിക പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്

താല്‍ക്കാലികക്കാരായ 800 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്
കെഎസ്ആര്‍ടിസിയില്‍ വീണ്ടും പിരിച്ചുവിടല്‍ ; 90 താല്‍ക്കാലിക പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്
Updated on
1 min read

കൊച്ചി : കെഎസ്ആര്‍ടിസിയില്‍ വീണ്ടും പിരിച്ചുവിടല്‍.  90 എം പാനല്‍ പെയിന്റര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. പെയിന്റര്‍ തസ്തികയില്‍ പിഎസ് സി റാങ്കിലിസ്റ്റിലുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. 

താല്‍ക്കാലിക പെയിന്റര്‍മാരെ ഈ മാസം 30 നകം പിരിച്ചുവിടണം. പകരം പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രാങ്ക് പട്ടിക നിലവിലുള്ളപ്പോള്‍, താല്‍ക്കാലികക്കാരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

നേരത്തെ കെഎസ്ആര്‍ടിസിയിലെ എം പാനല്‍ ജീവനക്കാരായ ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും ഹൈക്കോടതി പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എംപാനല്‍ പെയിന്റര്‍മാരെയും പിരിച്ചുവിടാന്‍ കോടതി വിധി പുറപ്പെടുവിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com