

എടപ്പാള്‍: ദീര്‍ഘകാലം കെ.എസ്.ടി.എ ഭാരവാഹിയും സാംസ്‌കാരിക, രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന വട്ടംകുളം കൊടയ്ക്കാട്ട് കുത്തുള്ളി മന ശങ്കരനാരായണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഏതാനും മാസങ്ങളായി ശ്വാസകോശാര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
മൂന്നരദശാബ്ദം അധ്യാപകനായിരുന്ന, കാലടി ജിഎല്‍പി സ്‌കൂളില്‍ നിന്ന് വിരമിച്ചയാളുമായ കെ.കെ.എസ് അധ്യാപകരുടെ അവകാശപ്പോരാട്ടങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. അധ്യാപനവൃത്തിയില്‍ നിന്ന് വിരമിച്ചശേഷം സിപിഎം വട്ടംകുളം ലോക്കല്‍ കമ്മിറ്റി അംഗമായും സെക്രട്ടറിയായും പ്രവൃത്തിച്ചിട്ടുണ്ട്. വട്ടംകുളം അമ്പിളി കലാസമിതി, വട്ടംകുളം ഗ്രാമീണവായനശാല എന്നിവയുടെ പ്രസിഡന്റായിരുന്നു.
മുന്‍ എംഎല്‍എ കെ.കെ.ദിവാകരന്റെ പിതൃസഹോദരന്റെ മകനും പ്രശസ്ത കഥകളി നടന്‍ നരിപ്പറ്റ സദനം നാരായണന്‍ നമ്പൂതിരിയുടെ ഭാര്യാസഹോദരനുമാണ്. ജയശ്രീ ആണ് ഭാര്യ. ജയകൃഷ്ണന്‍ (കോട്ടയ്ക്കല്‍ ആര്യവൈദ്യശാല) രവിശങ്കര്‍ (കൊച്ചിന്‍ ദേവസ്വംബോര്‍ഡ് ജീവനക്കാരന്‍) രമ്യാശങ്കരി (പരുതൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) എന്നിവര്‍ മക്കളാണ്. അനൂപ് മരുമകനും അശ്വതി മരുമകളുമാണ്.
സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates