കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം: ദീപന്‍ ശിവരാമന്‍

ഒരു ബലാത്സംഗക്കേസിലെ പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച അവര്‍ക്ക് കലാകാരി എന്ന നിലയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു
കെപിഎസി ലളിതയെ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം: ദീപന്‍ ശിവരാമന്‍
Updated on: 
1 min read

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ച നടിയും സംഗീത നാടക അക്കാദമി അധ്യക്ഷയുമായ കെപിഎസി ലളിതയെ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നാടക സംവിധായകന്‍ ദീപന്‍ ശിവരാമന്‍. കെപിഎസി ലളിതയെ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ സംഗീത നാടക അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കണം. ഒരു ബലാത്സംഗക്കേസിലെ പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ച അവര്‍ക്ക് കലാകാരി എന്ന നിലയിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു. ഇനിയവര്‍ക്ക് ആ സ്ഥാനത്ത് തുടരാനുള്ള ഒരു അര്‍ഹതയുമില്ല. ഈ കേസില്‍ കെപിഎസി ലളിത സ്വീകരിച്ച നിലപാടിനെതിരെ നാടക മേഖലയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും ദീപന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER