കേരള കോണ്‍ഗ്രസിലെ ആറ് പേരെ പേടിക്കാന്‍ അവര്‍ക്ക് ഇരട്ടച്ചങ്കൊന്നുമില്ലല്ലോയെന്ന് കാനം രാജേന്ദ്രന്‍

മാണി ഇടതുപക്ഷത്തേക്കു വരുന്നതിനെ സിപിഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കകൊണ്ടാണെന്നാണ് മാണി പറയുന്നത് -  എന്തായാലും 19നേക്കാള്‍ വലിയ സംഖ്യയല്ലല്ലോ ആറ്
കേരള കോണ്‍ഗ്രസിലെ ആറ് പേരെ പേടിക്കാന്‍ അവര്‍ക്ക് ഇരട്ടച്ചങ്കൊന്നുമില്ലല്ലോയെന്ന് കാനം രാജേന്ദ്രന്‍
Updated on
1 min read

കൊട്ടാരക്കര: കെഎം മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് എം ഇല്ലെങ്കില്‍ എല്‍ഡിഎഫിന് ശക്തിയില്ല എന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണ്. മാണി വന്നാല്‍ ശക്തികൂടുവെന്ന ചിന്ത നല്ലതല്ല. എല്‍ഡിഎഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നെന്ന് ജനം വിശ്വസിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊട്ടാരക്കരയില്‍ ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു കാനത്തിന്റെ വിമര്‍ശനം. മാണി ഇടതുപക്ഷത്തേക്കു വരുന്നതിനെ സിപിഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കകൊണ്ടാണെന്നാണ് മാണി പറയുന്നത്. എന്തായാലും 19നേക്കാള്‍ വലിയ സംഖ്യയല്ലല്ലോ ആറ്. ആറിനേക്കാള്‍ വലിയ സംഖ്യ പത്തൊമ്പതാണെന്നാണ് നാമെല്ലാം പഠിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ആറു പേരെ പേടിക്കാന്‍ അവര്‍ക്ക് ഇരട്ടച്ചങ്കൊന്നുമില്ലല്ലോ എന്നും കാനം പരിഹസിച്ചു. ഇനി എല്‍ഡിഎഫിലേക്ക് വന്നാലും ആ ആറുപേരും ഉണ്ടാകുമോയെന്നും പറയാനും ദിസങ്ങള്‍ കാത്തിരിക്കേണ്ടേ എന്നായിരുന്നു കാനത്തിന്റെ പരിഹാസം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Excise raid
biju mathews
Chief Minister VD Satheesan
Chief Minister V D Satheesan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com