കൊച്ചിയിലും കണ്ണൂരും പിപിപി മോഡൽ, തിരുവനന്തപുരത്തെ മാത്രം എതിർക്കുന്നതെന്തിന് ?; വിമാനത്താവളം കൈമാറ്റത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

രണ്ട് എയർപോർട്ടുകൾ നടത്തുന്ന കേരള സർക്കാർ തന്നെ തിരുവനന്തപുരം പിപിപി മോഡലിൽ കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുകയാണ്
കൊച്ചിയിലും കണ്ണൂരും പിപിപി മോഡൽ, തിരുവനന്തപുരത്തെ മാത്രം എതിർക്കുന്നതെന്തിന് ?; വിമാനത്താവളം കൈമാറ്റത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി
Updated on
2 min read

ന്യൂഡൽഹി : തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് നൽകിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ വിശദീക‌രണവുമായി കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി. പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ എയർപോർട്ട് കൊച്ചിയിലാണ്. അതു പോലെ കേരളത്തിൽ ഉള്ള ഒരു വിജയകരമായ പിപിപി സംരംഭത്തിന്റെ ഉദാഹരണമാണ് കണ്ണൂർ വിമാനത്താവളം.

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയർപോർട്ടുകൾ നടത്തുന്ന കേരള സർക്കാർ തന്നെ തിരുവനന്തപുരം എയർപോർട്ട് പിപിപി മോഡലിൽ കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുകയാണ്. കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സർക്കാരിൻ്റെ Bid ഏറ്റവും കൂടിയ Bid ൻ്റെ 10% ന് ഉള്ളിലാണെങ്കിൽ) ഉം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. പക്ഷെ കേരള സർക്കാരിൻ്റെ Bid 19.64% കുറവായിരുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിൽ മന്ത്രി വ്യക്തമാക്കി. മലയാളത്തിലാണ് മന്ത്രിയുടെ കുറിപ്പ്. 

പോസ്റ്റിന്റെ പൂർണരൂപം  :-

പൊതു മേഖലയും സ്വകാര്യ മേഖലയും കൂടിയുള്ള പങ്കാളിത്തത്തിൽ (Public Private Partnership) ഉള്ള വിമാനത്താവള വികസന സംരംഭങ്ങളുടെ കാര്യത്തിൽ കേരളം വളരെ മുന്നിലാണ്. ഇന്ത്യയിൽ ആദ്യത്ത പിപിപി അടിസ്ഥാനത്തിലുള്ള എയർ പോർട്ട്  കൊച്ചിയിലാണ് ഉയർന്നു വന്നത്. വർഷം1.3 കോടി പാസഞ്ചർ കപ്പാസിറ്റിയുള്ള സിയാൽ, 2019- 20 വർഷം കൊറോണയ്ക്ക് മുമ്പുള്ള കാലയളവ് കണക്കിൽ എടുത്താൽ 96.2 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് വളരെ വിജയകരമായ രീതിയിൽ പ്രവർത്തിച്ചു വരുന്നു.

അതു പോലെ കേരളത്തിൽ ഉള്ള ഒരു വിജയകരമായ പിപിപി സംരംഭത്തിൻ്റെ ഉദാഹരണമാണ് കണ്ണൂർ വിമാനത്താവളം. യഥാർത്ഥത്തിൽ കൊച്ചി എയർപോർട്ടിൻ്റെ ശിലാസ്ഥാപനം 1994 ലെ യുഡിഎഫ് ഭരണകാലത്തും ഉദ്ഘാടനം 1999ൽ എൽഡിഎഫ് ഭരണകാലത്തും ആയിരുന്നു.

ഇങ്ങനെ വളരെ വിജയകരമായ രണ്ട് എയർപോർട്ടുകൾ നടത്തുന്ന കേരള സർക്കാർ തന്നെ തിരുവനന്തപുരം എയർപോർട്ട് പിപിപി മോഡലിൽ കൈമാറ്റം ചെയ്യുന്നതിനെ എതിർക്കുകയാണ്. കേരളത്തിലെ സംയുക്ത രാഷ്ട്രീയ പാർട്ടികളുടെ മീറ്റിങ്ങ് തിരുവനന്തപുരം എയർപോർട്ടിൻ്റെ പിപിപി മോഡലിനെ എതിർക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ ഏകദേശം 33% വ്യോമയാത്രികരെ കൈകാര്യം ചെയ്യുന്ന ഡൽഹിയിലെയും മുംബൈയിലേയും എയർപോർട്ടുകൾ 2006-07 ൽ പിപിപി മോഡൽ ആക്കിയത് കോൺഗ്രസ്സിന്റെ യുപിഎ സർക്കാരാണ്. അതുമായി തുലനം ചെയ്താൽ ഇപ്പോൾ കൈമാറ്റപ്പെടുന്ന ആറ് എയർപോർട്ടുകൾ കൈകാര്യം ചെയ്യുന്നത് വെറും 10% ത്തിൽ താഴെ യാത്രക്കാരെ മാത്രമാണ്.

കേരള സർക്കാർ സ്വകാര്യവൽക്കരണത്തിന് എതിരാണെങ്കിൽ പിന്നെ എന്തിനാണ് ലേലത്തിൽ പങ്കെടുത്തത്? ന്യായമായ അവസരവും Right of First Refusal (സർക്കാരിൻ്റെ Bid ഏറ്റവും കൂടിയ Bid ൻ്റെ 10% ന് ഉള്ളിലാണെങ്കിൽ) ഉം സംസ്ഥാന സർക്കാരിനു നൽകിയിരുന്നു. പക്ഷെ കേരള സർക്കാരിൻ്റെ Bid 19.64% കുറവായിരുന്നു.

അതിനു ശേഷം അവർ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കുകയും ഹർജി 2019 ഡിസംബറിൽ നിരസിക്കപ്പെടുകയും ചെയ്തു. ഹർജിക്കാർ പിന്നീട് ബഹു. സുപ്രീം കോടതിയിൽ എസ്എൽപി ഫയൽ ചെയ്തു. സുപ്രീം കോടതി തിരിച്ച് കേരള ഹൈക്കോടതിയിലേക്ക് റെമിറ്റ് ചെയ്തു. ഇപ്പോൾ സുപ്രീം കോടതിയിലോ ഹൈക്കോടതിയിലോ സ്റ്റേ നിലവിലില്ല.

കേന്ദ്ര മന്ത്രിസഭ writ petition ൻ്റെ ഫലത്തിൻ്റെയും Concessionaire കരാർ നിബന്ധനകളുടെയും അടിസ്ഥാനത്തിൽ എയർപോർട്ട് സ്വകാര്യവത്ക്കരണം നടത്താൻ അനുവാദം നൽകിയിരിക്കുകയാണ്. നിയമ നടപടിയിൽ ഹർജിക്കാർ വിജയിച്ച് Bidding process Annulment/ Cancellation ആവുകയാണെങ്കിൽ Concessionaire എയർപോർട്ട് കൈവശാവകാശം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കു തന്നെ കൈ മാറുന്നതായിരിക്കും. എഎഐയ്ക്ക് നൽകിയ തുകയും കൂടുതലായി മുതൽ മുടക്കിയിട്ടുണ്ടെങ്കിൽ അതും അവർക്ക് തിരിച്ചു നൽകേണ്ടതായിരിക്കും.

എയർപോർട്ട് അതോറിറ്റിയിൽ നിന്നും നഷ്ടപരിഹാരം ഒന്നും concessionaire ആവശ്യപ്പെടാവുന്നതല്ല. അല്ലെങ്കിലും ഈ എയർപോർട്ടുകൾ 50 വർഷത്തെ പാട്ട കാലാവധിക്കു ശേഷം എയർപോർട്ട് അതോറിറ്റിക്കു തന്നെ തിരിച്ചു ലഭിക്കുന്നതാണ്. ഇതിനും പുറമേ കസ്റ്റംസ്, സെക്യൂരിറ്റി, ഇമിഗ്രേഷൻ, ആരോഗ്യ സേവനം, എയർ ട്രാഫിക് മാനേജ്മെന്റ്റ് മുതലായ പരമാധികാരങ്ങൾ തുടർന്നും സർക്കാർ ഏജൻസികൾക്ക് തന്നെ നൽകുന്നതായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com